കുവൈത്ത് സിറ്റി: മൂന്നാമത് ബാച്ച് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ കുവൈത്തിലെത്തി. പ്രാദേശിക ഏജൻറ് വഴിയാണ് എത്തിച്ചത്.ആദ്യ ഡോസ് ഇൗ വാക്സിൻ സ്വീകരിച്ചവർക്ക് ഇനി രണ്ടാം ഡോസ് സ്വീകരിക്കാൻ അധികൃതർ സന്ദേശം അയച്ചുതുടങ്ങും. രണ്ടു ബാച്ചുകൾക്കു ശേഷം മൂന്നാം ബാച്ച് വരാൻ വൈകിയത് പ്രതിസന്ധി സൃഷ്ടിച്ചിരുന്നു. തുടർന്ന് ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യത പരിശോധിക്കുകവരെ ചെയ്തിരുന്നു.
പുതുതായി ഇൗ വാക്സിൻ നൽകുന്നത് നിർത്തിവെച്ചിരുന്നു. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനായി നേരത്തേ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതൽ ആയി സൂക്ഷിച്ചു. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചത്.
ആസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് മൂന്നുമാസത്തെ ഇടവേളയിട്ടാണ് രണ്ടാം ഡോസ് നൽകുന്നത്. പുതിയ ഷിപ്മെൻറ് വൈകിയാൽ ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കുന്നതിനിടയിലാണ് മൂന്നാം ബാച്ച് എത്തിയത്. നേരത്തേ രണ്ടു ബാച്ചുകളിലായി മൂന്നരലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ആണ് കുവൈത്തിലെത്തിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.