കുവൈത്ത് സിറ്റി: കുവൈത്തിലേക്ക് മൂന്നാമത് ബാച്ച് ഓക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ ഇൗ മാസം തന്നെ എത്തും. പ്രാദേശിക ഏജൻറ് വഴിയാണ് എത്തിക്കുന്നത്. ലാബ് പരിശോധനയും വിശകലനങ്ങളും പൂർത്തിയായിട്ടുണ്ട്. വാക്സിൻ എത്തിയാലുടൻ രണ്ടാം ഡോസ് സ്വീകരിക്കാൻ അധികൃതർ ആളുകൾക്ക് സന്ദേശം അയച്ചുതുടങ്ങും.
രണ്ടു മാസങ്ങൾക്കിടയിലെ ഇടവേള നാലു മാസത്തിൽ കൂടില്ല. കാനഡ, തുർക്കി, സ്പെയിൻ, ഫ്രാൻസ്, ഡെന്മാർക്ക് തുടങ്ങി വിവിധ രാജ്യങ്ങളിൽ നാലുമാസ ഇടവേളയിലാണ് രണ്ടു ഡോസ് വാക്സിൻ നൽകുന്നതെന്ന് ആരോഗ്യ മന്ത്രാലയം ചൂണ്ടിക്കാട്ടി.
കുവൈത്ത് ആരോഗ്യ മന്ത്രാലയം ഇറക്കുമതിക്കുള്ള എല്ലാ ബാധ്യതകളും നടപടിക്രമങ്ങളും പൂർത്തിയാക്കിയിട്ടും ഉൽപാദകരുടെ ഭാഗത്തുനിന്നുള്ള പ്രശ്നങ്ങൾ കാരണമാണ് വൈകിയത്.
തുടർന്ന് ആദ്യ ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിൻ നൽകിയവർക്ക് രണ്ടാം ഡോസ് ഫൈസർ നൽകുന്നതിെൻറ സാധ്യത പരിശോധിക്കുക വരെ ചെയ്തിരുന്നു. പുതുതായി ഇൗ വാക്സിൻ ഇപ്പോൾ നൽകുന്നില്ല. ആദ്യ ഡോസ് എടുത്തവർക്ക് രണ്ടാം ഡോസ് ഉറപ്പാക്കാനായി നേരത്തേ എത്തിച്ചതിൽ ബാക്കിയുള്ളത് കരുതലായി സൂക്ഷിക്കുകയാണ്. 1,29,000 ഡോസ് ആണ് രണ്ടാം ഡോസിനായി കരുതലിൽ വെച്ചിട്ടുള്ളത്. ആസ്ട്രസെനക വാക്സിൻ ആദ്യ ഡോസ് സ്വീകരിച്ച് മൂന്ന് മാസത്തെ ഇടവേളയിട്ടാണ് രണ്ടാം ഡോസ് നൽകുന്നത്. പുതിയ ഷിപ്മെൻറ് വൈകിയാൽ ഇടവേള വർധിപ്പിക്കുന്നതും പരിഗണിക്കുന്നതിനിടയിലാണ് മൂന്നാം ബാച്ച് വരവ് സംബന്ധിച്ച് റിപ്പോർട്ട്.
ഇതോടെ നേരത്തേ ആദ്യ ഡോസ് സ്വീകരിച്ചവർക്ക് രണ്ടാം ഡോസ് നൽകാൻ കഴിയും.നേരത്തേ രണ്ട് ബാച്ചുകളിലായി മൂന്നരലക്ഷം ഡോസ് ഒാക്സ്ഫഡ് ആസ്ട്രസെനക വാക്സിനാണ് കുവൈത്തിൽ എത്തിച്ചിട്ടുള്ളത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.