കുവൈത്ത് സിറ്റി: കുവൈത്തിൽ നടക്കുന്ന അറേബ്യൻ ഗൾഫ് കപ്പിന്റെ ടിക്കറ്റ് വാങ്ങുന്നതിൽ സൂക്ഷ്മത പാലിക്കാൻ ഉണർത്തി ആഭ്യന്തര മന്ത്രാലയം. സംശയാസ്പദമായ വെബ്സൈറ്റുകളിൽ നിന്നും സോഷ്യൽ മീഡിയ അക്കൗണ്ടുകളിൽ നിന്നും ടിക്കറ്റുകൾ വാങ്ങരുതെന്നും മുന്നറിയിപ്പ് നൽകി.
എല്ലാ ടിക്കറ്റുകളും ഔദ്യോഗിക ‘ഹയകോം’ ആപ്പിൽ ലഭ്യമാണെന്നും വ്യാജ അക്കൗണ്ടുകൾ കൈകാര്യം ചെയ്യുന്നത് ഒഴിവാക്കണമെന്നും മന്ത്രാലയം അറിയിച്ചു. ഡിസംബർ 21 മുതൽ ജനുവരി മൂന്നു വരെയാണ് കുവൈത്ത് ഗൾഫ് കപ്പിന് ആതിഥേയത്വം വഹിക്കുന്നത്. ഇവന്റുകളുടെ മത്സര ടിക്കറ്റ് ‘ഹയകോം’ ആപ് വഴി ലഭ്യമാകുമെന്ന് ടൂർണമെന്റ് സംഘാടക സമിതിയും അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.