അ​മേ​രി​ക്ക​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ് ക​മ​ല ഹാ​രി​സ്​, കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്

അ​മേ​രി​ക്ക​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ്​ കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി​യെ ഫോ​ണി​ൽ വി​ളി​ച്ചു

കു​വൈ​ത്ത്​ സി​റ്റി: അ​മേ​രി​ക്ക​ൻ വൈ​സ്​ പ്ര​സി​ഡ​ൻ​റ് ക​മ​ല ഹാ​രി​സ്​​ കു​വൈ​ത്ത്​ കി​രീ​ടാ​വ​കാ​ശി ശൈ​ഖ്​ മി​ശ്​​അ​ൽ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​നെ ഫോ​ണി​ൽ വി​ളി​ച്ചു. അ​മേ​രി​ക്ക​ൻ പൗ​ര​ന്മാ​രെ സു​ര​ക്ഷി​ത​മാ​യി അ​ഫ്​​ഗാ​നി​സ്​​താ​നി​ൽ​നി​ന്ന്​ കൊ​ണ്ടു​വ​രു​ന്ന​തി​ന്​ കു​വൈ​ത്ത്​ ന​ൽ​കി​യ സ​ഹാ​യ​ത്തി​ന്​ അ​വ​ർ ന​ന്ദി അ​റി​യി​ച്ചു.

അ​ഫ്​​ഗാ​നി​ൽ​നി​ന്ന്​ വ​ലി​യ​തോ​തി​ലു​ള്ള ര​ക്ഷ​പ്പെ​ടു​ത്ത​ൽ വി​ജ​യ​ക​ര​മാ​യി പൂ​ർ​ത്തി​യാ​ക്കി​യ​തി​ന്​ അ​മേ​രി​ക്ക​യെ ശൈ​ഖ്​ മി​ശ്​​അ​ൽ അ​ഭി​ന​ന്ദി​ച്ചു.

കാ​ബൂ​ളി​ൽ ഭീ​ക​രാ​ക്ര​മ​ണ​ത്തി​ൽ അ​മേ​രി​ക്ക​ൻ സൈ​നി​ക​ർ കൊ​ല്ല​പ്പെ​ട്ട​തി​ൽ അ​ദ്ദേ​ഹം അ​നു​ശോ​ചി​ച്ചു.

ക​ഴി​ഞ്ഞ ദി​വ​സം കു​വൈ​ത്ത്​ അ​മീ​ർ ശൈ​ഖ്​ ന​വാ​ഫ്​ അ​ൽ അ​ഹ്​​മ​ദ്​ അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹും അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റ്​ ജോ​സ​ഫ്​ ബൈ​ഡ​നും ഫോ​ണി​ൽ സം​സാ​രി​ച്ചി​രു​ന്നു. അ​മീ​ർ അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ൻ​റി​നെ കു​വൈ​ത്ത്​​ സ​ന്ദ​ർ​ശ​ന​ത്തി​ന്​ ക്ഷ​ണി​ച്ചി​ട്ടു​ണ്ട്.

Tags:    
News Summary - The Vice President of the United States, kuwait, was called by phone

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.