കുവൈത്ത് സിറ്റി: 13ാമത് യൂത്ത് തിയറ്റർ ഡേ ഫെസ്റ്റിവൽ ഞായറാഴ്ച സമാപിക്കും. ദസ്മ തിയറ്ററിൽ നടക്കുന്ന നാടകോത്സവം മാർച്ച് 13ന് യുവജനകാര്യ മന്ത്രി അലി അൽ മൂസയാണ് ഉദ്ഘാടനം ചെയ്തത്. കോവിഡ് സാഹചര്യം മെച്ചപ്പെട്ട് ഒത്തുകൂടാൻ അവസരം ലഭിച്ചശേഷം നടക്കുന്ന നാടകോത്സവം കാണാൻ നിരവധി പേരാണ് എത്തുന്നത്.
കോവിഡ് കാരണം കഴിഞ്ഞ രണ്ടുവർഷങ്ങളിൽ ഫെസ്റ്റിവൽ നടത്തിയിരുന്നില്ല.
വൈവിധ്യമാർന്ന അവതരണങ്ങൾ കൊണ്ട് ശ്രദ്ധേയമാണ് മേളയെന്നും കുവൈത്തിന്റെ കലാരംഗത്തെ ഭാവി ശോഭനമാണെന്ന ആത്മവിശ്വാസം ലഭിക്കുന്ന പ്രതികരണമാണ് നാടക സംഘങ്ങളിൽനിന്നും കാഴ്ചക്കാരിൽനിന്നും ലഭിക്കുന്നതെന്നും ഫെസ്റ്റിവൽ പ്രസിഡൻറ് മുഹമ്മദ് അൽ മസാൽ പറഞ്ഞു. മത്സര സ്വഭാവത്തിൽ നടക്കുന്ന നാടകമേളയിലെ വിജയികളെ സമാപനദിവസം ആദരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.