കുവൈത്ത് സിറ്റി: കുവൈത്തിൽ സിനിമ തിയറ്ററുകൾ ഒന്നാം പെരുന്നാളിന് തുറക്കും. കോവിഡ് പ്രതിരോധ കുത്തിവെപ്പ് എടുത്തവർക്ക് മാത്രമാകും പ്രവേശനം. കുവൈത്ത് സിനിമ കമ്പനി വൈസ് ചെയർമാൻ ഹിഷാം അൽ ഗാനിം അറിയിച്ചതാണിത്. പ്രവർത്തന സമയം സംബന്ധിച്ചും തിയറ്ററിനകത്ത് പാലിക്കേണ്ട ഹെൽത്ത് പ്രോേട്ടാകോൾ സംബന്ധിച്ചും ആരോഗ്യ മന്ത്രാലയത്തിെൻറ മാർഗനിർദേശം ലഭിക്കുന്നത് കാത്തിരിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു.
ആദ്യ ഡോസ് വാക്സിൻ മാത്രം സ്വീകരിച്ചവർക്കും തിയറ്ററിൽ പ്രവേശനമുണ്ടാകും. സാമൂഹിക അകലം പാലിക്കുന്നത് ഉറപ്പാക്കി സീറ്റുകളിൽ അകലം വിടും. ഒാരോ ഷോക്ക് ശേഷവും അണുനശീകരണം നടത്തും.
പ്രവേശന കവാടത്തിലും തിരക്ക് ഇല്ലാത്ത രീതിയിലാകും ക്രമീകരണം. 2020 മാർച്ച് എട്ടിനാണ് തിയറ്ററുകൾ അടച്ചിടണമെന്ന മന്ത്രിസഭ ഉത്തരവുണ്ടായത്. ഒരു വർഷത്തിന് ശേഷവും തുറക്കാനായിട്ടില്ല. നിരവധി പേരുടെ തൊഴിലിനും കൂടിയാണ് സ്ഥാപനങ്ങൾ അടച്ചിട്ടത് പ്രതിസന്ധി സൃഷ്ടിച്ചത്. സിനിമ മേഖല വൻ നഷ്ടത്തിലും പ്രതിസന്ധിയിലുമാണ്. തിയറ്ററുകൾ തുറക്കാൻ പോകുന്നതായ വാർത്ത ചലച്ചിത്ര പ്രേമികൾക്ക് സന്തോഷം പകരുന്നതാണ്. ഹൗസ്ഫുൾ ഷോകൾ ആദ്യഘട്ടത്തിൽ അനുവദിക്കില്ല.
ഒന്നിടവിട്ട സീറ്റുകളിൽ മാത്രം ഇരിക്കാൻ അനുമതി നൽകിയും ഒാരോ ഷോക്ക് ശേഷവും അണുനശീകരണം നിർബന്ധമാക്കിയുമാകും തിയറ്ററുകൾ തുറക്കാൻ അനുവദിക്കുക. ഇതുസംബന്ധിച്ച പ്രഖ്യാപനം തിങ്കളാഴ്ചത്തെ മന്ത്രിസഭ യോഗത്തിൽ ഉണ്ടായേക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.