രണ്ടുസെൻറ് പുരയിടം കെ-റെയിൽ പദ്ധതിക്കായി വിട്ടുകൊടുക്കേണ്ടിവരുന്നവർക്കേ അതിന്റെ വേദന മനസ്സിലാകൂ. നമ്മുടെ അമ്മമാരുടെയും കുഞ്ഞുങ്ങളുടെയും നിലവിളി കേൾക്കുന്നു കേരളത്തിൽനിന്ന്.
ഒരായുസ്സ് മുഴുവൻ അധ്വാനിച്ച് ഉണ്ടാക്കിയതെല്ലാം ഒരു നിമിഷംകൊണ്ട് ഇല്ലാതാകുമ്പോൾ ആരും അലമുറയിട്ടുപോകും. പ്രതിഷേധവുമായി രംഗത്തിറങ്ങും. സ്വന്തം ജനതയോട് യുദ്ധപ്രഖ്യാപനം നടത്തുകയാണ് പൊലീസും ഭരണകൂടവും. അവരെയൊന്ന് കേൾക്കാൻ, അവർക്കുകൂടി മനസ്സിലാകുന്ന വിധത്തിൽ കാര്യങ്ങൾ അവതരിപ്പിക്കാൻ ഭരണകൂടത്തിന് ഉത്തരവാദിത്തമുണ്ട്.
നഷ്ടപരിഹാരവും ബദൽ മാർഗവും നൽകിയശേഷമാണ് സ്ഥലമേറ്റെടുക്കുന്നതെങ്കിൽ സ്ഥലം വിട്ടുകൊടുക്കാൻ ആളുകൾ തയാറാകും. അല്ലെങ്കിൽ തന്നെ കാസർകോട്ടുനിന്നും ഇത്ര വേഗത്തിൽ തിരുവനന്തപുരത്ത് എത്തിയിട്ട് ആർക്കു എന്തുചെയ്യാൻ? ഈ പദ്ധതി നമുക്ക് വേണോ എന്ന് ആഴത്തിൽ വിശാല മനസ്സോടെ ചിന്തിക്കേണ്ടിയിരിക്കുന്നു. നമ്മുടെ നികുതിപ്പണമാണ് അധികാരികൾ ധൂർത്തടിക്കുന്നത്. അതിനിടയിലാണ് ലോകസമാധാനത്തിന് ബജറ്റിൽ രണ്ടുകോടി രൂപ നീക്കിവെച്ച വാർത്ത വായിക്കുന്നത്.
നാട്ടിൽ സമാധാനമുണ്ടാക്കിയിട്ടുപോരെ ലോകസമാധാനത്തിന് രണ്ടുകോടി ചെലവഴിക്കുന്നത്. ലോക സമാധാനത്തിനു നീക്കിവെച്ച രണ്ടുകോടി കേരളത്തിൽ പാവങ്ങൾക്ക് നൽകിയാൽ അതായിരിക്കും അവർക്ക് കിട്ടുന്ന ഏറ്റവും വലിയ സമാധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.