കുവൈത്ത് സിറ്റി: തുർക്കിയിൽ കാട്ടുതീ പടർന്നപ്പോൾ രക്ഷാപ്രവർത്തനത്തിനുപോയ കുവൈത്ത് അഗ്നിശമന സേനാംഗങ്ങൾ തിരിച്ചെത്തി.
സാഹസികദൗത്യം വിജയകരമായി പൂർത്തിയാക്കിയ സേനാംഗങ്ങൾക്ക് വിമാനത്താവളത്തിൽ ഉൗഷ്മള വരവേൽപാണ് നൽകിയത്. കാട്ടുതീ പടരുന്ന ഗ്രീസിലേക്ക് രക്ഷാദൗത്യത്തിനുപോയ കുവൈത്ത് അഗ്നിശമന സേനാംഗങ്ങൾ കഴിഞ്ഞയാഴ്ചയാണ് തിരിച്ചെത്തിയത്.
കുവൈത്തിെൻറ കരുതലിനും സഹായത്തിനും ഗ്രീസ്, തുർക്കി ഭരണകൂടങ്ങൾ നന്ദി അറിയിച്ചു. ഫയർ ഫൈറ്റിങ് ട്രക്കുകൾ ഉൾപ്പെടെ ഉപകരണങ്ങളും കുവൈത്ത് അയച്ചിരുന്നു. രാജ്യത്തിനകത്തെ സേവനത്തിലും മതിപ്പുളവാക്കിയ സർക്കാർ വകുപ്പാണ് കുവൈത്ത് അഗ്നിശമന സേന.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.