കുവൈത്ത് സിറ്റി: തിക്കോടി ദേശീയ പാത അടിപ്പാത സമരവുമായി ബന്ധപ്പെട്ട് കഴിഞ്ഞ ദിവസം നടന്ന പൊലീസ് അതിക്രമത്തിലും സമരപ്പന്തൽ പൊളിച്ചു മാറ്റിയതിലും ജനപ്രതിനിധികൾ ഉൾപ്പെടെ സമരഭടന്മാരെ മർദിക്കുകയും അറസ്റ്റ് ചെയ്യുകയും ചെയ്ത നടപടിയിൽ ഗ്ലോബൽ തിക്കോടിയൻസ് ഫോറം (ജി.ടി.എഫ്) കുവൈത്ത് ചാപ്റ്റർ ശക്തമായ പ്രതിഷേധിച്ചു.
നാടിനെ രണ്ടായി മുറിക്കുന്ന ദേശീയപാത വികസനം, മാനുഷിക പരിഗണന നൽകിക്കൊണ്ട് അടിപ്പാത അനുവദിച്ചു തരണമെന്ന ന്യായമായ ആവശ്യം ഉന്നയിച്ചുകൊണ്ട് രണ്ടു വർഷക്കാലമായി സമാധാനപരമായി നടത്തിയ സമരം പൊലീസിനെ ഉപയോഗിച്ച് അടിച്ചമർത്തിയ കിരാത നടപടിയിൽ സംഘടന അപലപിക്കുന്നതോടൊപ്പം നാടിന്റെ പൊതുവായ ആവശ്യങ്ങൾക്കുവേണ്ടി സമര രംഗത്ത് ഇറങ്ങിയ എല്ലാ സമരഭടന്മാർക്കും ഐക്യദാർഢ്യം പ്രഖ്യാപിക്കുകയും ചെയ്യുന്നതായി ഭാരവാഹികൾ വാർത്താ കുറിപ്പിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.