കുവൈത്ത് സിറ്റി: കുവൈത്ത് എയർവേയ്സ് കോർപറേഷന് (കെ.എ.സി) മൂന്നാമത്തെ എ 330-800 വിമാനം ഈ മാസം അവസാനം ലഭിക്കും. ഒരേ തരത്തിലുള്ള എട്ട് വിമാനം വാങ്ങാൻ എയർബസുമായുള്ള കരാറിന്റെ ഭാഗമായാണ് ഇത്. കോർപറേഷന് 2026 വരെ തുടർച്ചയായി ഒരേ തരത്തിലുള്ള എട്ട് വിമാനം വാങ്ങാനാണ് കരാർ. 2018 സെപ്റ്റംബർ 30ന് എയർബസുമായുള്ള കരാർ പൂർത്തിയായപ്പോഴാണ് ഇതിൽ ധാരണയായത്. 2020 ഒക്ടോബറിൽ കെ.എ.സിക്ക് അൽബൂം, സാൻബുക്ക് എന്നീ രണ്ട് വിമാനങ്ങൾ ലഭിച്ചിരുന്നു. മൂന്നാമത്തെ വിമാനം 31 പരീക്ഷണം പൂർത്തിയാക്കി. വിമാനം ഉടൻ കുവൈത്തിൽ എത്തി
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.