കുവൈത്ത് സിറ്റി: കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളം തൽക്കാലം അടച്ചിടേണ്ടെന്ന് മന്ത്രിസഭ തീരുമാനം. അതേസമയം, കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിൽ വളരെ അത്യാവശ്യത്തിനല്ലാതെ യാത്ര നടത്തരുതെന്ന് സ്വദേശികളോടും വിദേശികളോടും അധികൃതർ അഭ്യർഥിച്ചു.
അതിനിടെ റെസ്റ്റാറൻറുകളുടെ പ്രവർത്തന സമയവുമായി ബന്ധപ്പെട്ട സുപ്രധാന നിയന്ത്രണം മന്ത്രിസഭ കൊണ്ടുവന്നു. രാവിലെ എട്ടുമുതൽ വൈകീട്ട് അഞ്ചുവരെ മാത്രമാണ് റെസ്റ്റാറൻറുകൾക്ക് പ്രവർത്തിക്കാൻ അനുവദിക്കുക. സ്പോർട്സ് ക്ലബുകൾ അടച്ചിടാനും തീരുമാനിച്ചിട്ടുണ്ട്. കോവിഡ് കുവൈത്തിൽ സമീപ ആഴ്ചകളിൽ വർധിച്ചുവരികയാണ്. വിമാനത്താവളം അടച്ചിടാൻ വരെ സാധ്യതയുണ്ടെന്ന് കഴിഞ്ഞ ദിവസം ചില പ്രാദേശിക മാധ്യമങ്ങളിൽ റിപ്പോർട്ടുണ്ടായിരുന്നു.
അത് ചെയ്യുന്നില്ല എന്നത് പ്രവാസികൾക്ക് ശുഭവാർത്തയാണെങ്കിലും കടുത്ത നടപടികൾക്ക് അധികൃതരെ നിർബന്ധിതരാക്കുന്ന തരത്തിൽ കോവിഡ് കേസുകൾ വർധിക്കുന്നത് ആശങ്കാജനകമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.