കുവൈത്ത് സിറ്റി: നവലിബറൽ ചിന്തകൾ സമൂഹ, കുടുംബ സുസ്ഥിരത തകർക്കുമെന്നും സുരക്ഷിതത്വത്തിന് ഭീഷണിയാണെന്നും ഇസ്ലാമിക പണ്ഡിതനും പ്രബോധകനുമായ സിറാജുൽ ഇസ്ലാം ബാലുശ്ശേരി. മനുഷ്യന്റെ വ്യക്തിസ്വാതന്ത്ര്യത്തിനും സമൂഹത്തിന്റെ സുസ്ഥിരമായ നിലനില്പിനും ദൈവത്തിന്റെ മാർഗനിർദേശങ്ങൾ പാലിക്കുക മാത്രമാണ് അഭികാമ്യമെന്നും ഏകനായ ദൈവത്തിന്റെ നിർദേശങ്ങൾക്കനുസൃതമായി ജീവിതം അവനു മുന്നിൽ സമർപ്പിക്കുന്ന ജീവിത സംഹിതിക്കാണ് ഇസ്ലാം എന്നു പറയുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
'പ്രവാചകൻ മുഹമ്മദ് നബി മാനവരിൽ മഹോന്നതൻ' എന്ന ശീർഷകത്തിൽ കുവൈത്ത് കേരള ഇസ്ലാഹി സെൻറർ ജൂൺ 17 ന് ആരംഭിച്ച ത്രൈമാസ അവധിക്കാല കാമ്പയിൻ സമാപന സമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. പ്രവാചക ജീവിതം, സ്നേഹവും, സമർപ്പണവും എന്ന വിഷയത്തിൽ അബ്ദുസ്സലാം സ്വലാഹി പ്രഭാഷണം നടത്തി.
കുവൈത്ത് ഗ്രാൻഡ് മസ്ജിദ് ഓഡിറ്റോറിയത്തിൽ നടന്ന സമ്മേളനം കുവൈത്ത് ഔക്വാഫ് മന്ത്രാലയം അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി മുഹമ്മദ് നാസിർ അൽമുത്വൈരി ഉദ്ഘാടനം ചെയ്തു. മർകസ് അൽ ഹിദായ അസിസ്റ്റൻറ് ചെയർമാൻ ഖാലിദ് അഹമ്മദ് (അബൂ ഇബ്രാഹിം) ആശംസ പ്രസംഗം നടത്തി. കെ.കെ.ഐ.സി കേന്ദ്ര വൈസ് പ്രസിഡൻറ് സി.പി. അബ്ദുൽ അസീസ് അധ്യക്ഷത വഹിച്ചു. ജനറൽ സെക്രട്ടറി സുനാശ് ഷുക്കൂർ സ്വാഗതവും പി.ആർ. സെക്രട്ടറി എൻ.കെ. അബ്ദുസ്സലാം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.