കുവൈത്ത് സിറ്റി: ഇന്ത്യ, കുവൈറ്റ് നയതന്ത്ര ബന്ധത്തിെൻറ 60ാം വാർഷികാഘോഷ ഭാഗമായി തൃശൂർ അസോസിയേഷൻ കുവൈത്തും ബി.ഡി.കെ കുവൈത്ത് ചാപ്റ്ററും സംയുക്തമായി ഇന്ത്യൻ എംബസിയുടേയും സെൻട്രൽ ബ്ലഡ് ബാങ്കിെൻറയും സഹകരണത്തോടെ രക്തദാനക്യാമ്പ് സംഘടിപ്പിച്ചു. അദാൻ ബ്ലഡ് ബാങ്കിൽ ശനിയാഴ്‌ച രാവിലെ ഒമ്പത് മുതൽ ഉച്ചക്ക് ഒന്നുവരെ സംഘടിപ്പിച്ച ക്യാമ്പിൽ രജിസ്റ്റർ ചെയ്ത 140 പേരിൽ 125 പേർ രക്തദാനം നിർവഹിച്ചു. ഇന്ത്യൻ എംബസി ഫസ്റ്റ് സെക്രട്ടറി കമൽ സിങ് റാത്തോഡ് ഉദ്ഘാടനം നിർവഹിച്ചു. ട്രാസ്ക് പ്രസിഡൻറ് ജോയ് ചിറ്റിലപ്പിള്ളി അധ്യക്ഷത വഹിച്ചു.
ബി.ഡി.കെ രക്ഷാധികാരി മനോജ് മാവേലിക്കര, വനിതാവേദി ജനറൽ കൺവീനർ ധന്യ മുകേഷ് തുടങ്ങിയവർ രക്തദാതാക്കളെ അഭിനന്ദിച്ചു. തൃശൂർ അസോസിയേഷൻ കുവൈത്തിനുള്ള പ്രശംസാ ഫലകം ബി.ഡി.കെ അഡ്വൈസറി ബോർഡ് മെംബർ രാജൻ തോട്ടത്തിൽ കൈമാറി.രഘുബാൽ ബി.ഡി.കെ സ്വാഗതവും ട്രാസ്ക് ട്രഷറർ ആൻറണി നീലങ്കാവിൽ നന്ദിയും പറഞ്ഞു. ട്രാസ്ക് ജനറൽ സെക്രട്ടറി തൃതീഷ് കുമാർ പരിപാടികൾ നിയന്ത്രിച്ചു.
ജോയൻറ് സെക്രട്ടറി പ്രവീൺ, ജോയൻറ് ട്രഷറർ ബിവിൻ തോമസ്, ജോയൻറ് സെക്രട്ടറി പൗലോസ് എന്നിവർ പരിപാടികൾ ഏകോപിപ്പിച്ചു.കുവൈത്ത് ആരോഗ്യ മന്ത്രാലയത്തിെൻറ കർശന നിബന്ധനകൾക്ക് വിധേയമാണ് ക്യാമ്പ് സംഘടിപ്പിച്ചത്. പങ്കെടുത്ത എല്ലാവർക്കും സർട്ടിഫിക്കറ്റും ട്രാസ്ക് വക ഉപഹാരങ്ങളും വിതരണം ചെയ്തു.
ട്രാസ്ക് ജോയൻറ് സെക്രട്ടറി ഷാനവാസ്, വനിതാവേദി സെക്രട്ടറി സിന്ധു പോൾസൺ, വനിതാവേദി ജോയൻറ് സെക്രട്ടറി മഞ്ജുള ഷിജു, സോഷ്യൽ വെൽഫെയർ ജോയൻറ് കൺവീനർ അലി ഹംസ, ബി.ഡി.കെ പ്രവർത്തകരായ ശരത് കാട്ടൂർ, വിനോദ് കുമാർ, ദീപു ചന്ദ്രൻ, നിമിഷ്, ജയൻ സദാശിവൻ, രതീഷ്, സുരേന്ദ്രമോഹൻ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.