കുവൈത്ത് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈത്ത് (ട്രാസ്ക്) ഇന്ത്യൻ സ്വാതന്ത്ര്യദിനം ആഘോഷിച്ചു . അബ്ബാസിയ പോപ്പിൻസ് ഹാളിൽ നടന്ന യോഗത്തിൽ ട്രാസ്ക് പ്രസിഡന്റ് ബിവിൻ തോമസ് അധ്യക്ഷത വഹിച്ചു. ജാതിമത വർഗ വർണ വിവേചനം ഇല്ലാത്ത ഇന്ത്യക്കായി പുതിയ തലമുറ പരിശ്രമിക്കണമെന്ന് അദ്ദേഹം സ്വാതന്ത്ര്യദിന സന്ദേശത്തിൽ വ്യക്തമാക്കി. ആക്ടിങ് ജനറൽ സെക്രട്ടറി വിഷ്ണു കരിങ്ങാട്ടിൽ, വൈസ് പ്രസിഡന്റ് സ്റ്റീഫൻ ദേവസി, വനിതവേദി ജനറൽ കൺവീനർ സൂസൻ സെബാസ്റ്റ്യൻ എന്നിവർ ആശംസയർപ്പിച്ച് സംസാരിച്ചു.
കുവൈത്തിലെ സാമൂഹികസേവന രംഗത്ത് കാരുണ്യ പ്രവർത്തനങ്ങൾ നടത്തുന്ന വ്യക്തികളെയും സംഘടനകളെയും ചടങ്ങിൽ ആദരിച്ചു. സാന്ത്വനം കുവൈത്ത്, കെ.കെ.എം മാഗ്‌നെറ്റ് ടീം, എയിംസ് കുവൈത്ത്, മനോജ് മാവേലിക്കര, സലിം കൊമേരി, വിജേഷ് വേലായുധൻ, സമീർ ആനോടൊത്ത് എന്നിവർക്ക് മൊമന്റോ നൽകി ആദരിച്ചു.
ഫാൻസി ഡ്രസ മത്സരങ്ങളും ദേശഭക്തിഗാന മത്സരങ്ങളും നടന്നു. ദേശഭക്തിഗാന മത്സരത്തിൽ ഫഹാഹീൽ ഏരിയ ഒന്നാം സ്ഥാനവും അബ്ബാസിയ ബി ഏരിയ രണ്ടാം സ്ഥാനവും അബ്ബാസിയ എ ഏരിയ മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
വിജയികൾക്ക് ജോയന്റ് സെക്രട്ടറി ജയേഷ് എങ്ങണ്ടിയൂർ, ജോയന്റ് ട്രഷറർ റാഫി എരിഞ്ഞേരി, വനിതവേദി സെക്രട്ടറി വനജ രാജൻ എന്നിവർ സമ്മാനദാനം നടത്തി. ആർട്സ് കമ്മിറ്റി ജോയന്റ് കൺവീനർ മണിക്കുട്ടൻ എടക്കാട്ട് സ്വാഗതവും ട്രഷറർ രജീഷ് ചിന്നൻ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.