കുവൈത്ത് സിറ്റി: പബ്ലിക് അതോറിറ്റി ഫോർ എൻവയൺമെൻറ് കുവൈത്തിലെ പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളിലേക്കുള്ള ടിക്കറ്റ് നിരക്കുകൾ പ്രഖ്യാപിച്ചു. 10 വയസ്സിന് മുകളിലുള്ള എല്ലാവർക്കും രണ്ടു ദീനാറും 10 വയസ്സിൽ താഴെയുള്ളവർക്ക് ഒരു ദീനാറും ആണ് ടിക്കറ്റ് നിരക്ക്. രാജ്യത്തെ പ്രകൃതിസംരക്ഷണ മേഖലകളെയും ഇക്കോ പാർക്കുകളെയും വിനോദസഞ്ചാര ഭൂപടത്തിൽ ഉൾപ്പെടുത്താനുള്ള നീക്കത്തിലാണ് പരിസ്ഥിതി പബ്ലിക് അതോറിറ്റി.
ഇതിെൻറ ഭാഗമായാണ് നാച്ചറൽ റിസർവുകളിലേക്ക് പ്രവേശനം അനുവദിച്ചത്. എട്ട് വന്യജീവി കേന്ദ്രങ്ങള്‍ ഉള്‍പ്പെടെ 10 നാച്ചറൽ റിസര്‍വുകളാണ് കുവൈത്തിലുള്ളത്. ജഹറയിലെ അല്‍ ഖവൈസത്ത് റിസര്‍വ്, സബാഹ് അല്‍ അഹ്മദ് നേച്ചര്‍ റിസര്‍വ്, ദോഹയിലെ സുലൈബിഖാത് ഗള്‍ഫ് റിസര്‍വ്, ഉമ്മു നാഗ റിസര്‍വ്, ഉമ്മു ഖാദിര്‍ റിസര്‍വ്, വാദി അല്‍ ബാത്തിന്, അല്‍ ഹുവൈലിയ റിസര്‍വ്, സാദ് റിസര്‍വ് എന്നിവയാണ് പരിസ്ഥിതിസംരക്ഷണ കേന്ദ്രങ്ങൾ. അല്‍ ലിയ പ്രദേശത്തും അല്‍ ഖുറൈന്‍ പ്രദേശത്തുമായി രണ്ടു വന്യജീവി കേന്ദ്രങ്ങളുമുണ്ട്. മുബാറക് അല്‍ കബീര്‍ റിസര്‍വ്, സുലൈബിഖാത് മറൈന്‍ റിസര്‍വ് എന്നിങ്ങനെ രണ്ട് മറൈന്‍ റിസര്‍വുകളും രാജ്യത്തിെൻറ പ്രകൃതിസമ്പത്തിന് കരുത്ത് പകരുന്നുണ്ട്. പൊതുജനങ്ങൾക്ക് ഇവിടങ്ങളിലേക്ക് പ്രവേശനം അനുവദിക്കാനാണ് അധികൃതരുടെ പദ്ധതി.
രാജ്യത്തിെൻറ മൊത്തം വിസ്തൃതിയുടെ 12 ശതമാനത്തിലധികമാണ് പ്രകൃതി സംരക്ഷണ കേന്ദ്രങ്ങളുടെയും അനുബന്ധ ഇക്കോ പാര്‍ക്കുകളുടെയും വിസ്തൃതി. രാജ്യത്തിന്റ നയങ്ങള്‍ക്കും ആവശ്യകതകള്‍ക്കുമനുസരിച്ച് ഈ പ്രദേശങ്ങളുടെ വിസ്തൃതി വര്‍ധിപ്പിക്കുമെന്ന് പരിസ്ഥിതി അതോറിറ്റി വ്യക്തമാക്കി. ഭൂമിശാസ്ത്രപരമായി ദേശാടനപ്പക്ഷികളുടെ ഇഷ്ടതാവളം കൂടിയാണ് കുവൈത്ത്. 350ലധികം ഇനം പക്ഷികൾ വര്‍ഷാവര്‍ഷം രാജ്യത്തെത്തുന്നതായും അധികൃതർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.