ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ് ക്ല​ബ് കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം 30ന്

​കു​വൈ​ത്ത്​ സി​റ്റി: ഭ​വ​ൻ​സ് കു​വൈ​ത്ത്​ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ് ക്ല​ബ്​ കേ​ര​ള​പ്പി​റ​വി ആ​ഘോ​ഷം ഒ​ക്ടോ​ബ​ർ 30ന് ​ന​ട​ക്കും. പ്ര​സി​ഡ​ൻ​റ് ഷീ​ബ പ്ര​മു​ഖ് അ​ധ്യ​ക്ഷ​ത വ​ഹി​ക്കു​ന്ന യോ​ഗ​ത്തി​ൽ സാ​ഹി​ത്യ​കാ​ര​ൻ ഡോ. ​ജോ​ർ​ജ് ഓ​ണ​ക്കൂ​ർ മു​ഖ്യാ​തി​ഥി​യാ​കും.

'എ​െൻറ കേ​ര​ളം' പ്ര​മേ​യ​ത്തി​ൽ സൂം ​പ്ലാ​റ്റ്​​ഫോ​മി​ൽ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ൽ കു​വൈ​ത്തി​ലെ​യും കേ​ര​ള​ത്തി​ലെ​യും വി​ശി​ഷ്​​ടാ​തി​ഥി​ക​ൾ സ​ന്നി​ഹി​ത​രാ​കും. ആ​ശ​യ​വി​നി​മ​യം, നേ​തൃ​പാ​ട​വം, പ്ര​സം​ഗ​ക​ല തു​ട​ങ്ങി​യ പാ​ഠ്യ പ​ദ്ധ​തി​ക​ളു​മാ​യി അ​മേ​രി​ക്ക​യി​ലെ കൊ​ള​റാ​ഡോ ആ​സ്ഥാ​ന​മാ​യി ലോ​ക​മെ​മ്പാ​ടും പ്ര​വ​ർ​ത്തി​ക്കു​ന്ന ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ് ഇ​ൻ​റ​ർ​നാ​ഷ​ന​ൽ പ്ര​സ്ഥാ​ന​ത്തി​ലെ കു​വൈ​ത്തി​ലെ ഏ​ക മ​ല​യാ​ളം ക്ല​ബാ​ണ് ഭ​വ​ൻ​സ്​ കു​വൈ​ത്ത്​ മ​ല​യാ​ളം ടോ​സ്​​റ്റ്​ മാ​സ്​​റ്റേ​ഴ്​​സ് ക്ല​ബ്. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ക്ല​ബി​ൽ അം​ഗ​ത്വം എ​ടു​ക്കാ​നും കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്കും ഷീ​ബ പ്ര​മു​ഖ് (96722173), പ്ര​തി​ഭാ ഷി​ബു (96682853), ജോ​ൺ മാ​ത്യു പാ​റ​പ്പു​റ​ത്ത് (99109344) എ​ന്നി​വ​രു​മാ​യി ബ​ന്ധ​പ്പെ​ട​ണം. 820 3241 9697 എ​ന്ന സൂം ​െ​എ​ഡി​യി​ൽ KERALAM എ​ന്ന പാ​സ്​​കോ​ഡ്​ ഉ​പ​യോ​ഗി​ച്ച്​ പ​രി​പാ​ടി​യി​ൽ പ​െ​ങ്ക​ടു​ക്കാം.

Tags:    
News Summary - Toastmasters Club Kerala birth Celebration on the 30th

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.