എല്ലാ വർഷവും സെപ്റ്റംബർ 21 ലോക അൽൈഷമേഴ്സ് ദിനമായി ആചരിക്കുന്നു. അൽൈഷമേഴ്സ് രോഗവുമായി ബന്ധപ്പെട്ട് അവബോധം വളർത്തുക, അവരുടെ ആരോഗ്യപ്രശ്ങ്ങൾ കൈകാര്യം ചെയ്യാനുള്ള പ്രവർത്തനങ്ങൾക്ക് ശക്തി പകരുക എന്നിവയാണ് ഈ ദിനംകൊണ്ടുദ്ദേശിക്കുന്നത്. 2005ൽ പുറത്തിറങ്ങിയ 'തന്മാത്ര' എന്ന മലയാള സിനിമയിലെ മോഹൻലാൽ അവതരിപ്പിച്ച അൽൈഷമേഴ്സ് ബാധിതനായ കഥാപാത്രത്തെ പലരും ഓർക്കുന്നുണ്ടാകും. തലച്ചോറിലെ നാഡീകോശങ്ങൾ ക്രമേണ ജീർണിക്കുകയും മൃതമാവുകയും ചെയ്യുന്ന അവസ്ഥയാണ് ഈ രോഗത്തിലുണ്ടാകുന്നത്. ഇതോടൊപ്പം തലച്ചോറിെൻറ വലുപ്പം ചുരുങ്ങിവരുന്നതായും കാണപ്പെടുന്നു. നാഡീകോശങ്ങൾ ഒരിക്കൽ നശിച്ചാൽ അവയെ പുനരുജ്ജീവിപ്പിക്കുക സാധ്യമല്ല.
65 വയസ്സിന് മുകളിലുള്ളവരിൽ 15 പേരിൽ ഒരാൾക്ക് അൽൈഷമേഴ്സ് ഉണ്ട്. ഓരോ പതിറ്റാണ്ട് കഴിയുമ്പോഴും രോഗമുണ്ടാകാനുള്ള സാധ്യത വർധിച്ചുവരുന്നതായി കാണാം. 85ന് മുകളിൽ പ്രായമുള്ളവരിൽ പകുതിപ്പേർക്കും അൽൈഷമേഴ്സ് വരാനുള്ള സാധ്യതയുണ്ട്. ചില കുടുംബങ്ങളിൽ രോഗസാധ്യത ഉണ്ടാക്കുന്ന ജീനുകൾ തലമുറകളിലേക്ക് പകരുന്നതായി കണ്ടെത്തിയിട്ടുണ്ട്. സ്ത്രീകളിലാണ് അൽൈഷമേഴ്സ് ബാധിതർ കൂടുതലുള്ളത്.
മിക്കപ്പോഴും രോഗം പതുക്കെയാണ് ആരംഭിക്കുക. യഥാർഥത്തിൽ പലർക്കും അവർക്ക് അൽൈഷമേഴ്സ് (സ്മൃതിനാശം) ഉണ്ടെന്ന കാര്യം അറിഞ്ഞുകൊള്ളണമെന്നില്ല. അവർ മറവിയെ വാർധക്യത്തിെൻറ ഭാഗമായി പഴിചാരുന്നു. എന്നാൽ, നാളുകൾ ചെല്ലുന്തോറും ഓർമശക്തി കുറഞ്ഞുവരുന്നു. അടുത്തകാലത്ത് സംഭവിച്ച കാര്യങ്ങളാണ് ആദ്യഘട്ടത്തിൽ മറന്നുപോകുന്നത്.
വ്യക്തികളുടെ പേരുകളും സ്ഥലപ്പേരുകളും ഓർമിച്ചെടുക്കാൻ ഇവർക്ക് ബുദ്ധിമുട്ട് അനുഭവപ്പെടുന്നു. കാലക്രമേണ എല്ലാതരം ഓർമകളും നശിച്ചുപോകും. ഈ അവസ്ഥയിൽ എങ്ങനെ പല്ലുതേക്കണമെന്നും മുടിചീകണമെന്നുംപോലും മറന്നുപോകുന്നു. ഘട്ടംഘട്ടമായി ഗുരുതരാവസ്ഥയിലേക്ക് നീങ്ങുന്നതിനോടൊപ്പം രോഗി പരിപൂർണ പരാശ്രയിയായി മാറുന്നു.
രക്തപരിശോധനകൾ വഴിയോ സ്കാനിങ് വഴിയോ പ്രത്യക്ഷത്തിൽ അൽൈഷമേഴ്സ് തിരിച്ചറിയാൻ സാധിക്കില്ല. മറിച്ച് ലക്ഷണങ്ങൾ പരിശോധിച്ചും മറ്റു പരിശോധനകൾ (ഉദാ: സി.ടി സ്കാൻ പോലുള്ളവ) നടത്തി സമാനലക്ഷണങ്ങൾ കാണിക്കുന്ന സ്മൃതിനാശത്തിെൻറ മറ്റു കാരണങ്ങൾ ഒഴിവാക്കിയും ഡോക്ടറുടെ സഹായത്തോടെ അൽൈഷമേഴ്സ് സ്ഥിരീകരിക്കാം.
അൽൈഷമേഴ്സ് പൂർണമായി ഭേദമാക്കാനോ പൂർണമായി തടയാനോ സാധിക്കില്ല. രോഗ കാഠിന്യം കുറക്കാനും വേഗം കുറക്കാനും സാധിക്കുന്ന മരുന്നുകളാണ് ഇന്ന് നൽകുന്നത്. ഇതോടൊപ്പം ശ്രദ്ധയും പരിചരണവും സ്നേഹവും രോഗിക്ക് ലഭിക്കണം. അൽൈഷമേഴ്സ് രോഗീപരിചരണവുമായി ബന്ധപ്പെട്ട് ഒട്ടനവധി കൂട്ടായ്മകളും കൗൺസലിങ് തുടങ്ങിയവയും ഇന്ന് സമൂഹമാധ്യമങ്ങളിൽ ലഭ്യമാണ്. ജീവിതശൈലീരോഗങ്ങൾ നിയന്ത്രിക്കുക, കൃത്യമായ വ്യായാമം, ആരോഗ്യകരമായ ഭക്ഷണരീതി എന്നിവ മറവിരോഗം വരാതിരിക്കാൻ സഹായിക്കും.
സാമൂഹികജീവിതത്തിൽ കൂടുതൽ ഇടപെടുന്നതും ബുദ്ധിയെ ഉത്തേജിപ്പിക്കുന്ന ഗെയിമുകൾ പരിശീലിക്കുന്നതും നല്ലതാണ്. നല്ല ഉറക്കവും പ്രധാനമാണ്. ലക്ഷണങ്ങൾ കണ്ടുതുടങ്ങുമ്പോൾതന്നെ വൈദ്യസഹായം തേടണം. ജീവിതത്തിെൻറ ഏറ്റവും വലിയ സമ്പാദ്യം കുറെ നല്ല ഓർമകളാണ്. ചിന്തകൾ ശൂന്യമായി ഒരു വെള്ളക്കടലാസു പോലെ നാം ആയിക്കൂടാ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.