കുവൈത്ത് സിറ്റി: ഗതാഗതത്തിരക്ക് കുറക്കുന്നതിന്റെ ഭാഗമായി നടപ്പാക്കിയ ഫ്ലെക്സിബിൾ ടൈമിങ് ഉദ്ദേശിച്ച ഫലം കണ്ടില്ലെന്ന് വിലയിരുത്തല്‍. വര്‍ഷങ്ങളായി അനുഭവിക്കുന്ന ഗതാഗതക്കുരുക്കിന് പരിഹാരം കാണുന്നതിന്റെ ഭാഗമായാണ് റമദാനിൽ ജീവനക്കാര്‍ക്ക് ഫ്ലെക്സിബിൾ ടൈമിങ് നടപ്പാക്കിയത്. സര്‍ക്കാര്‍ മേഖലയിലും സ്വകാര്യ മേഖലയിലും ഇത് നടപ്പായിട്ടുണ്ട്. എന്നാല്‍, റമദാന് തുടങ്ങിയതിന് ശേഷം മണിക്കൂറുകളോളം വാഹനങ്ങള്‍ നിരത്തില്‍ നിരങ്ങിനീങ്ങുന്ന അവസ്ഥയാണ്.
ജോലിസമയങ്ങള്‍ വ്യത്യസ്ത ടൈം സ്ലോട്ടുകളിൽ നല്‍കിയെങ്കിലും മിക്കവാറും ജീവനക്കാര്‍ ഒരേ ഷിഫ്റ്റുകള്‍ സ്വീകരിക്കുന്നതും ഷിഫ്റ്റ് സമയങ്ങള്‍ തമ്മില്‍ വലിയ വ്യത്യാസമില്ലാത്തതുമാണ് ഗതാഗതക്കുരുക്ക് വർധിക്കാന്‍ കാരണം. ഇതേ സമയത്തുതന്നെ സ്കൂളുകള്‍ ആരംഭിക്കുന്നതും, റോഡുകളില്‍ ചിലത് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചുപൂട്ടുന്നതും തിരക്ക് വർധിക്കാന്‍ കാരണമാകുന്നുണ്ട്. ഗതാഗതക്കുരുക്കിന് പരിഹാരം കാണാന്‍ നിരവധി പദ്ധതികള്‍ ആസൂത്രണം ചെയ്തതിന്റെ ഭാഗമായായിരുന്നു ഫ്ലെക്സിബിൾ ടൈമിങ് നടപ്പാക്കിയത്. എന്നാല്‍ പുതിയ സംവിധാനം പൂർണ വിജയമല്ലാത്തതിനാൽ പുതിയ ബദല്‍ നിർദേശങ്ങള്‍ പരിഗണിക്കുമെന്നാണ് സൂചനകള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.