കുവൈത്ത് സിറ്റി: കുവൈത്തിൽ ഒരാഴ്ചക്കിടെ 29,000 ഗതാഗത നിയമലംഘനങ്ങൾ രേഖപ്പെടുത്തി. ഗുരുതര നിയമലംഘനങ്ങൾ വരുത്തിയ 27 പേരെ അറസ്റ്റ് ചെയ്തു.
128 വലിയ വാഹനങ്ങളും നാലു ബൈക്കുകളും കസ്റ്റഡിയിലെടുത്തു. ഗതാഗത വകുപ്പ് അസിസ്റ്റൻറ് അണ്ടർ സെക്രട്ടറി ജമാൽ അൽ സായിഗ് അറിയിച്ചതാണിത്.
ഹവല്ലി ഗവർണറേറ്റിലാണ് കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്തത് (7184), ട്രാഫിക് ഒാപറേഷൻ ഡിപ്പാർട്മെൻറ് (6846), കാപിറ്റൽ ഗവർണറേറ്റ് (5737), ഫർവാനിയ (3192), അഹ്മദി (2489), ട്രാഫിക് ടാസ്ക് ഡിപ്പാർട്മെൻറ് (1177) മുബാറക് അൽ കബീർ (806) എന്നിങ്ങനെയാണ് കേസുകൾ രേഖപ്പെടുത്തിയത്. 66 അപകടങ്ങൾ റിപ്പോർട്ട് ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.