ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ സ​ന്ദ​ർ​ശ​ന​ത്തി​നി​ടെ

വ്യോ​മ പ്ര​തി​രോ​ധ മി​ക​വി​ന് പ​രി​ശീ​ല​നം തു​ട​ര​ണം

കു​വൈ​ത്ത് സി​റ്റി: വ്യോ​മ പ്ര​തി​രോ​ധ സം​വി​ധാ​ന​ങ്ങ​ളു​ടെ മി​ക​വ് ഉ​റ​പ്പു​വ​രു​ത്തു​ന്ന​തി​നാ​യി പ​രി​ശീ​ല​ന​വും വി​ക​സ​ന​വും പ്ര​ധാ​ന​മാ​ണെ​ന്ന് കു​വൈ​ത്ത് സാ​യു​ധ സേ​നാ മേ​ധാ​വി ല​ഫ്റ്റ​ന​ൻ​റ് ജ​ന​റ​ൽ ബ​ന്ദ​ർ അ​ൽ മു​സൈ​ൻ. എ​യ​ർ ഡി​ഫ​ൻ​സ് കോ​ർ​പ്‌​സി​ൽ പ​രി​ശോ​ധ​നാ സ​ന്ദ​ർ​ശ​നം ന​ട​ത്തി​യ ശേ​ഷം പ്ര​തി​ക​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

രാ​ജ്യ​ത്തി​ന്റെ സു​ര​ക്ഷ നി​ല​നി​ർ​ത്തു​ന്ന​തി​ൽ ഉ​യ​ർ​ന്ന ജാ​ഗ്ര​ത​യു​ടെ​യും സ​ന്ന​ദ്ധ​ത​യു​ടെ​യും പ്രാ​ധാ​ന്യം അ​ദ്ദേ​ഹം അ​ടി​വ​ര​യി​ട്ടു. പ​രി​ശീ​ല​നം, പു​രോ​ഗ​തി എ​ന്നി​വ​യു​ടെ സാ​ധ്യ​ത​ക​ൾ വ​ർ​ധി​പ്പി​ക്കാ​നും ആ​ഹ്വാ​നം ചെ​യ്തു. കോ​ർ​പ്‌​സ് സ്റ്റാ​ഫി​ന്റെ കാ​ര്യ​ക്ഷ​മ​ത​യെ അ​ൽ മു​സൈ​ൻ പ്ര​ശം​സി​ച്ചു. എ​യ​ർ ഡി​ഫ​ൻ​സ് കോ​ർ​പ്സ് മേ​ധാ​വി മേ​ജ​ർ ജ​ന​റ​ൽ ഖാ​ലി​ദ് സാ​ദും മ​റ്റ് ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് അ​ൽ മു​സൈ​നെ സ്വീ​ക​രി​ച്ചു.

Tags:    
News Summary - Training should continue for Air Defense Excellence

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.