കുവൈത്ത് സിറ്റി: തിരുവനന്തപുരം നിവാസികളായ ഫുട്ബാൾ താരങ്ങളും ഫുട്ബാൾ പ്രേമികളും ചേർന്ന് ട്രാവൻകൂർ ഫുട്ബാൾ അസോസിയേഷൻ കുവൈത്ത് (ടിഫാക്ക്) എന്ന പേരിൽ സംഘടന രൂപവത്കരിച്ചു.
കളിക്കാരുടെ ക്ഷേമത്തിനും ഉന്നമനത്തിനും അഭിവൃദ്ധിക്കും പ്രാധാന്യം നൽകുക, കുവൈത്തിലും പരിസരങ്ങളിലും നടക്കുന്ന ഫുട്ബാൾ ടൂർണമെന്റുകൾക്കായി ടീമിനെ സജ്ജമാക്കുക എന്നിവയാണ് ലക്ഷ്യം.
ഹരിപ്രസാദ് മണിയന്റെ അധ്യക്ഷതയിൽ അബ്ബാസിയ ഇമ്പിരിയൽ ഓഡിറ്റോറിയത്തിൽ നടന്ന യോഗം 2024-2026 വർഷത്തെ ഭാരവാഹികളെ തിരഞ്ഞെടുത്തു.
ബിജു ടൈറ്റസ് സ്വാഗതവും മെർവിൻ വർഗീസ് നന്ദിയും പറഞ്ഞു.
ഭാരവാഹികൾ: ഹരിപ്രസാദ് മണിയൻ (പ്രസി), മെർവിൻ വർഗീസ് (ജന.സെക്ര), ബിജു ടൈറ്റസ് (ട്രഷ), റോബർട്ട് ബെർണാർഡ്, ലിജോയ് ജോളി ലില്ലി (വൈ.പ്രസി), കൃഷ്ണ രാജ്, സജിത് സ്റ്റാറി (സെക്ര), റംസി കെന്നഡി (ജോ.ട്രഷ), പി.ജി.ബിനു, ക്രിസ്റ്റഫർ ഫെർണാണ്ടസ്, ജോസഫ് പൗലോസ്, ഷാൻ ഷാജഹാൻ, സുനുബാലൻ (ഉപദേശക സമിതി അംഗങ്ങൾ), ഡൻസ്റ്റൺ പോളിൻ, ബിജു ബെർണാർഡ്, ഷൈൻ മാർസലിൻ, വിനോദ് വർഗീസ്, ഡൊമനിക് ആന്റണി, ഡോണൽ ജെറി, ഫിനു ജോർജ്ജ് (എക്സിക്യൂട്ടിവ് കമ്മിറ്റി അംഗങ്ങൾ), ജോർജ്ജ് ജോൺ (ടീം മാനേജർ), ആന്റണി വിൻസന്റ് (അസിസ്റ്റന്റ് മാനേജർ), ക്ലീറ്റസ് ജൂസ, ജോസഫ് സ്റ്റാൻലി (ടീം കോച്ച്).
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.