കുവൈത്ത് സിറ്റി: പൊടിക്കാറ്റിെൻറ ആഘാതം കുറക്കാൻ ദീർഘകാല പദ്ധതിയുമായി പരിസ്ഥിതി പബ്ലിക് അതോറിറ്റി. 2022 മുതൽ 2035 വരെ വിവിധ ഘട്ടങ്ങളിലായി മരം നട്ടുവളർത്തി പൊടിക്കാറ്റ് കുറച്ചുകൊണ്ടുവരാനാണ് അധികൃതർ ആസൂത്രണം നടത്തുന്നത്.
മരുപ്രദേശങ്ങളിൽ മരങ്ങൾ വെച്ചുപിടിപ്പിക്കുന്നതിലൂടെ ആശ്വാസം കണ്ടെത്താൻ കഴിയുമെന്നാണ് വിലയിരുത്തൽ. ഇൗന്തപ്പനകളും പരിചരണം കുറവ് മാത്രം ആവശ്യമുള്ള സിദ്ർ മരങ്ങളും വ്യാപകമായി വെച്ചുപിടിപ്പിക്കാനാണ് തീരുമാനം. എല്ലാവർഷവും ഏതാനും ദിവസങ്ങളിൽ ശക്തമായ പൊടിക്കാറ്റ് രാജ്യത്ത് പ്രയാസം സൃഷ്ടിക്കുന്നു.
ദൂരക്കാഴ്ച മറഞ്ഞ് തുറമുഖങ്ങളുടെ പ്രവർത്തനം മുടങ്ങാറുണ്ട്. തൊട്ടുമുന്നിലെ വാഹനം പോലും കാണാൻ പ്രയാസപ്പെടുന്ന വിധം പൊടി മൂടി റോഡ് ഗതാഗതവും ദുരിതത്തിലാകും. പൊടിക്കാറ്റിൽ പ്രധാന റോഡുകളിൽ അടിഞ്ഞുകൂടിയ മണൽ നീക്കം ചെയ്യലാണ് മറ്റൊരു പ്രധാന ബുദ്ധിമുട്ട്.
വിജനമേഖലയിലെ ഹൈവേകളിൽ ഗതാഗതം തടസ്സപ്പെടുംവിധം മണൽ റോഡിൽ നിറഞ്ഞു. പൊടിക്കാറ്റ് വീശിയാൽ പിന്നാലെ റോഡുകളിലെ മണൽ നീക്കം ചെയ്യുക എന്നത് പതിവാണ്. കഠിന പരിശ്രമം നടത്തിയാണ് അധികൃതർ പൊടിനീക്കി ഗതഗാതം സുഗമമാക്കുന്നത്. ഒരുനേരം ഏകദേശം 30,000 ക്യുബിക് മീറ്റർ മണൽവരെ നീക്കം ചെയ്യാനുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.