ജോബി ബേബി നഴ്സ്, കുവൈത്ത് 

പ്രമേഹം വരാതെ നോക്കുക

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകൾ നേരിടുന്ന ആരോഗ്യ പ്രശ്നങ്ങളിൽ ഒന്നാണ്‌ പ്രമേഹ രോഗം. നമ്മുടെ ജീവിതശൈലിയുമായി വളരെയധികം ബന്ധപ്പെട്ടിരിക്കുന്ന പ്രമേഹം പകർച്ചവ്യാധികളിൽപ്പെട്ട ഒന്നല്ലെങ്കിൽ കൂടി ഇന്നത്തെ കാലഘട്ടത്തിൽ ഏറെ ശ്രദ്ധിക്കേണ്ട ഒന്നാണ്​. ഈ രോഗ സാധ്യത നഗര ജീവിതത്തിൽ മാത്രമല്ല ഗ്രാമീണ ജനതയിലും അതിവേഗം വളർന്നുകൊണ്ടിരിക്കുകയാണ്. ലോകമെമ്പാടും പ്രമേഹ രോഗികളുടെ എണ്ണം (463 ദശലക്ഷം ആളുകൾ) വർധിച്ചുകൊണ്ടിരിക്കുന്നു.

പ്രമേഹം വരാതെ നോക്കുക എന്നതാണ് പ്രധാനം. അതിന് രക്തത്തിലെ പഞ്ചസാരയുടെ അളവ് കുറഞ്ഞിരിക്കണം. ജങ്ക് ഫുഡുകളും കൊഴുപ്പുകൂടിയ ഭക്ഷണങ്ങളും കഴിക്കുന്നതും മധുര പാനീയങ്ങളുടേയും കോളകളുടേയും ഉപയോഗം, പാരമ്പര്യം, മദ്യപാനവും പുകവലിയും, വ്യായാമമില്ലാത്ത ജീവിതം, അനിയന്ത്രിതമായ ഭക്ഷണം, സമയം തെറ്റി കഴിക്കുക, പഞ്ചസാരയുടെ അമിതോപയോഗം തുടങ്ങിയവ (ടൈപ് 2) പ്രമേഹത്തിലേക്ക്​ നയിക്കാം.

ആരോഗ്യപ്രദമായ പ്രഭാതഭക്ഷണം കഴിക്കുക, പച്ചക്കറികളും മധുരം കുറഞ്ഞ പഴവർഗങ്ങളും ഭക്ഷണത്തിൽ ഉൾപ്പെടുത്തുക, ജങ്ക് ഫുഡ് ഒഴിവാക്കുക, ദിവസവുമുള്ള വ്യായാമം, പോഷകങ്ങൾ അടങ്ങിയ ഭക്ഷണം തുടങ്ങിയവയിലൂടെ പ്രമേഹം തടയാൻ സാധിക്കും.

ഉടനടി ചികിത്സ ഉറപ്പാക്കുന്നതിന് നേരത്തേ പ്രമേഹം നിർണയിക്കുക, പ്രമേഹരോഗികൾക്ക് സങ്കീർണതകൾ തടയാൻ പരിശീലനവും മാനസിക പിന്തുണയും നൽകുക തുടങ്ങിയവ പ്രധാനമാണ്​. ഈ വർഷത്തെ ലോക പ്രമേഹ ദിനത്തി​െൻറ വിഷയം 'നഴ്സും പ്രമേഹവും' എന്നതാണ്. പ്രമേഹ പരിചരണത്തിൽ നഴ്സുമാരുടെ പങ്ക് പ്രധാനമാണ്​. പ്രമേഹ രോഗികളെ സഹായിക്കുന്നതിൽ നഴ്സുമാർ വഹിക്കുന്ന നിർണായക പങ്കിനെക്കുറിച്ച്​ അവബോധം വളർത്തുക എന്നതാണ് ഇൗ പ്രമേയത്തി​െൻറ ലക്ഷ്യം. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.