കുവൈത്ത് സിറ്റി: കുവൈത്ത് നാവിക സേനയുടെ പരിശീലനവും മോക് ഡ്രില്ലും ചൊവ്വാഴ്ച നടക്കും. രാവിലെ ഏഴുമുതൽ വൈകീട്ട് ഏഴുവരെയാണ് പരിശീലനം.
പ്രതിരോധ മന്ത്രാലയത്തിലെ പൊതുജന സമ്പർക്ക വിഭാഗം വർത്തക്കുറിപ്പിൽ അറിയിച്ചതാണിത്. റാസ് അൽ ജുലൈഅയുടെ കിഴക്ക് 16.5 നോട്ടിക്കൽ മൈൽ അകലെ, ഗരോ ദ്വീപ്, റാസ് അൽ സൂറിന് ആറ് നോട്ടിക്കൽ മൈൽ കിഴക്കുഭാഗം, ഉമ്മു അൽ മറാദിം ദ്വീപ് എന്നിവിടങ്ങളിലാണ് അഭ്യാസ പ്രകടനം നടക്കുക.
വെടിക്കോപ്പുകളും യുദ്ധോപകരണങ്ങളും ഉപയോഗിച്ചുള്ള പരിശീലനം ആയതിനാൽ കടലിൽ പോവുന്നവരോട് ഷൂട്ടിങ് റേഞ്ച് പരിസരത്തുനിന്ന് അകന്നുനിൽക്കാൻ നിർദേശമുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.