കുവൈത്ത് സിറ്റി: തുർക്കിയയിലും സിറിയയിലുമുണ്ടായ ഭൂകമ്പത്തോടുള്ള കുവൈത്തിന്റെ മാനുഷികവും സമയോചിതവുമായ പ്രതികരണം പ്രശംസ അർഹിക്കുന്നതാണെന്ന് തുർക്കിയ അംബാസഡർ തുബ സോൺമെസ്. ഭൂകമ്പം ബാധിച്ച മേഖലകളിലേക്കുള്ള സഹായത്തിന് നന്ദിയുള്ളവരാണെന്നും അംബാസഡർ പറഞ്ഞു.
കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്) മേധാവി ഡോ. ഹിലാൽ അൽ സയർ, മറ്റ് അംഗങ്ങൾ എന്നിവരുമായി നടത്തിയ ചർച്ചയിൽ സംസാരിക്കുകയായിരുന്നു അവർ. കുവൈത്തിന്റെ സഹായം ഏറ്റവും ആവശ്യമുള്ളവരിലേക്ക് ഫലപ്രദമായി എത്തിച്ചേർന്നു. ഇത് തുർക്കിയ ഒരിക്കലും മറക്കില്ലെന്ന് അവർ അടിവരയിട്ടു. ഭൂകമ്പം ഏറ്റവും കൂടുതൽ ബാധിച്ച തുർക്കിയ, സിറിയൻ മേഖലകളിലേക്ക് സഹായമെത്തുന്നത് ഉറപ്പാക്കാനുള്ള ശ്രമങ്ങൾ കെ.ആർ.സി.എസ് തുടരുമെന്ന് ചാരിറ്റി മേധാവി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.