കുവൈത്ത് സിറ്റി: ഔദ്യോഗിക രേഖകൾ വ്യാജമായി നിർമിച്ചതിനും, വ്യാജ തൊഴിൽ പെർമിറ്റുകളും വിസകളും നൽകിയ സംഭവത്തിലും രണ്ടു പേർ പിടിയിൽ. ജനറൽ അഡ്മിനിസ്ട്രേഷൻ ഓഫ് റെസിഡൻസി ഇൻവെസ്റ്റിഗേഷൻ നടത്തിയ പരിശോധനയിലാണ് പ്രതികൾ പിടിയിലായത്. പണം വാങ്ങി വ്യാജ ഔദ്യോഗിക രേഖകൾ നിർമിച്ചു നൽകലായിരുന്നു ഇവരുടെ തൊഴിൽ. കള്ളപ്പണം, സ്റ്റാമ്പുകൾ, വ്യാജരേഖകൾ നിർമിക്കുന്ന ഉപകരണങ്ങൾ, വ്യാജ വിദേശ കറൻസികൾ എന്നിവ ഇവരിൽ നിന്ന് കണ്ടെടുത്തു. പ്രതികൾക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ വ്യക്തമാക്കി. നിയമ നടപടികളും സ്വീകരിക്കുന്നതിന് പ്രതികളെയും പിടികൂടിയ വസ്തുക്കളും ബന്ധപ്പെട്ട വിഭാഗത്തിന് കൈമാറി. കുറ്റകൃത്യങ്ങൾ കുറക്കുന്നതിനും സുരക്ഷ നിലനിർത്തുന്നതിനും ശക്തമായ പരിശോധനകളും നടപടികളും തുടരുമെന്ന് ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.