കുവൈത്ത് സിറ്റി: കുവൈത്ത് വാണിജ്യ വ്യവസായ മന്ത്രാലയം തങ്ങളുടെ ചില സേവനങ്ങൾ ഗൂഗ്ൾ ക്ലൗഡിലേക്ക് മാറ്റുന്നു. റിയൽ എസ്റ്റേറ്റ് മാനേജ്മെന്റിനും ഇ-സർട്ടിഫിക്കറ്റുകൾ നൽകുന്നതിനായുള്ള ഇലക്ട്രോണിക് പോർട്ടലുകൾ ഇത്തരത്തിൽ മാറ്റിയതായി മന്ത്രാലയം വ്യക്തമാക്കി. ക്ലൗഡ് കമ്പ്യൂട്ടിങ് നൽകുന്ന നൂതന സാങ്കേതികവിദ്യകൾ ഉപയോഗിച്ചുള്ള ഡിജിറ്റൽ പരിവർത്തന പ്രക്രിയയുടെ ഭാഗമായാണ് ഇത്. മറ്റു നിരവധി സേവനങ്ങളും പോർട്ടലുകളും ഗൂഗ്ൾ ക്ലൗഡിലേക്ക് കൈമാറും. ഇതിലൂടെ പൗരന്മാർക്കും ബിസിനസ് ഉടമകൾക്കും അതിന്റെ സേവനങ്ങൾ ലഭ്യമാകും. വികസനവും നവീകരണവും ത്വരിതപ്പെടുത്തുന്നതിന് ഗൂഗ്ൾ ക്ലൗഡിലേക്ക് മാറുന്നതിലൂടെ സാധ്യമാകുമെന്നും ചൂണ്ടിക്കാട്ടി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.