എ​ൻ.​എ​സ്.​ആ​ർ.​സി സം​ഘം കു​വൈ​ത്ത് പ്ര​തി​നി​ധി​ക​ളു​മാ​യി കൂ​ടി​ക്കാ​ഴ്ച​യി​ൽ

യു.​എ.​ഇ സം​ഘം കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സ് സ​ന്ദ​ർ​ശി​ച്ചു

കു​വൈ​ത്ത് സി​റ്റി: യു.​എ.​ഇ​യു​ടെ നാ​ഷ​ന​ൽ സെ​ർ​ച്ച് ആ​ൻ​ഡ് റെ​സ്‌​ക്യൂ സെ​ന്‍റ​റി​ൽ (എ​ൻ.​എ​സ്.​ആ​ർ.​സി) നി​ന്നു​ള്ള ഔ​ദ്യോ​ഗി​ക ദേ​ശീ​യ ഗാ​ർ​ഡ് പ്ര​തി​നി​ധി സം​ഘം സ​ബാ​ഹ് അ​ൽ അ​ഹ​മ്മ​ദ് കോ​സ്റ്റ് ഗാ​ർ​ഡ് ബേ​സ് സ​ന്ദ​ർ​ശി​ച്ചു. കു​വൈ​ത്തി​ലെ തി​ര​ച്ചി​ൽ, ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, മാ​രി​ടൈം റെ​സ്‌​ക്യൂ കോ​ഓ​ഡി​നേ​ഷ​ൻ സെ​ന്‍റ​റി​ലെ (എം.​ആ​ർ.​സി.​സി) വി​ക​സ​ന​വും പ്ര​വ​ർ​ത്ത​ന​വും എ​ന്നി​വ​യെ​ക്കു​റി​ച്ച് സം​ഘം വി​ല​യി​രു​ത്തി.

എ​ൻ.​എ​സ്.​ആ​ർ.​സി പ്ര​തി​നി​ധി സം​ഘ​ത്തെ കോ​സ്റ്റ് ഗാ​ർ​ഡ് ഡ​യ​റ​ക്ട​ർ ജ​ന​റ​ൽ ക​മാ​ൻ​ഡ​ർ ശൈ​ഖ് മു​ബാ​റ​ക് അ​ലി അ​സ്സ​ബാ​ഹ് സ്വീ​ക​രി​ച്ച​താ​യി കു​വൈ​ത്ത് ആ​ഭ്യ​ന്ത​ര മ​ന്ത്രാ​ല​യം അ​റി​യി​ച്ചു. ജി.​സി.​സി രാ​ജ്യ​ങ്ങ​ൾ ത​മ്മി​ലു​ള്ള വൈ​ദ​ഗ്ധ്യ കൈ​മാ​റ്റം, സു​ര​ക്ഷാ സൈ​നി​ക സ​ഹ​ക​ര​ണം എ​ന്നി​വ​യു​ടെ ഭാ​ഗ​മാ​യി​ട്ടാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

Tags:    
News Summary - UAE Team Visits Coast Guard Base

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.