അ​ന്ത​രി​ച്ച അ​മീ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി

കു​വൈ​ത്ത് സി​റ്റി: അ​ന്ത​രി​ച്ച അ​മീ​ർ ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ച്ച് യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി. 

മു​ൻ അ​മീ​റി​ന് ആ​ദ​രാ​ഞ്ജ​ലി​ക​ൾ അ​ർ​പ്പി​ക്കാ​ൻ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​ത്യേ​ക സ​മ്മേ​ള​നം സം​ഘ​ടി​പ്പി​ച്ചു. സെ​ഷ​ന്റെ ആ​രം​ഭ​ത്തി​ൽ അ​ന്ത​രി​ച്ച അ​മീ​റി​നെ അ​നു​ശോ​ചി​ച്ചും ആ​ദ​രി​ക്കു​ന്ന​തി​നു​മാ​യി സ​ഭ ഒ​രു മി​നി​റ്റ് മൗ​നം ആ​ച​രി​ച്ചു.

ക്ഷ​മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും അ​മീ​ർ

അ​ന്ത​രി​ച്ച അ​മീ​റി​നെ ജ്ഞാ​ന​ത്തി​ന്റെ​യും ക്ഷ​മ​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും അ​മീ​ർ എ​ന്ന് യു.​എ​ൻ സെ​ക്ര​ട്ട​റി ജ​ന​റ​ൽ അ​ന്റോ​ണി​യോ ഗു​ട്ടറ​സ് വി​ശേ​ഷി​പ്പി​ച്ചു. അ​ദ്ദേ​ഹ​ത്തി​ന്റെ വേ​ർ​പാ​ടി​ന്റെ ദുഃ​ഖ​ത്തി​ൽ ഞ​ങ്ങ​ൾ ഒ​ന്നി​ക്കു​ന്നു. കു​വൈ​ത്തി​ലെ ജ​ന​ങ്ങ​ൾ​ക്ക് വേ​ണ്ടി​യാ​ണ് ശൈ​ഖ് ന​വാ​ഫ് ത​ന്റെ ജീ​വി​തം സ​മ​ർ​പ്പി​ച്ച​തെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. കു​വൈ​ത്തി​ന്റെ അ​തി​രു​ക​ൾ​ക്ക​പ്പു​റം അ​ന്ത​രി​ച്ച അ​മീ​ർ ആ​ദ​ര​ണീ​യ​നാ​യ ഒ​രു രാ​ഷ്ട്ര​ത​ന്ത്ര​ജ്ഞ​നാ​യി​രു​ന്നു. പ്ര​തി​രോ​ധ ന​യ​ത​ന്ത്ര​ത്തി​ന്റെ നി​ശ്ച​യ​ദാ​ർ​ഢ്യ​മു​ള്ള നേ​താ​വും, പ്രാ​ദേ​ശി​ക​വും ആ​ഗോ​ള​വു​മാ​യ സ്ഥി​ര​ത​യു​ടെ​യും സ​മാ​ധാ​ന​ത്തി​ന്റെ​യും ഉ​റ​ച്ച ശ​ബ്ദ​മാ​യി​രു​ന്നു അ​ദ്ദേ​ഹ​മെ​ന്നും അ​ന്റോ​ണി​യോ ഗു​ട്ടറ​സ് പ​റ​ഞ്ഞു. പു​തി​യ അ​മീ​ർ ശൈ​ഖ് മി​ശ്അ​ൽ അ​ൽ അ​ഹ​മ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹി​ന് ഗു​ട്ടറ​സ് ആ​ശം​സ​ക​ൾ നേ​ർ​ന്നു. ഐ​ക്യ​രാ​ഷ്ട്ര​സ​ഭ കു​വൈ​ത്തു​മാ​യു​ള്ള ശ​ക്ത​മാ​യ പ​ങ്കാ​ളി​ത്ത​വും സൗ​ഹൃ​ദ​വും തു​ട​രു​മെ​ന്നും വ്യ​ക്ത​മാ​ക്കി.

അ​മീ​റി​ന്റെ പൈ​തൃ​ക​ത്തെ ബ​ഹു​മാ​നി​ക്കു​ക

ശൈ​ഖ് ന​വാ​ഫി​ന്റെ ഭ​ര​ണ​കാ​ലം പൊ​തു​സേ​വ​ന​ത്താ​ലും ഐ​ക്യം, അ​ന്ത​സ്സ്, ഐ​ക്യ​ദാ​ർ​ഢ്യം എ​ന്നീ ത​ത്ത്വ​ങ്ങ​ളോ​ടു​ള്ള പ്ര​തി​ബ​ദ്ധ​ത​യാ​ലും അ​ട​യാ​ള​പ്പെ​ടു​ത്തി​യി​രു​ന്നു​വെ​ന്നും രാ​ജ്യ​ത്തും വി​ദേ​ശ​ത്തും ന​യ​ത​ന്ത്ര മി​ക​വി​ന് അ​ദ്ദേ​ഹം പ്ര​ശ​സ്ത​നാ​യി​രു​ന്നു​വെ​ന്നും യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി പ്ര​സി​ഡ​ന്റ് ഡെ​ന്നി​സ് ഫ്രാ​ൻ​സി​സ് ത​ന്റെ പ്ര​സം​ഗ​ത്തി​ൽ പ​റ​ഞ്ഞു.

അ​ന്ത​രി​ച്ച അ​മീ​ർ കു​വൈ​ത്തി​നെ പു​രോ​ഗ​തി​യി​ലേ​ക്ക് ന​യി​ക്കു​ക​യും ബ​ഹു​മു​ഖ​ത്വ​ത്തി​ന്റെ പാ​ര​മ്പ​ര്യം നി​ല​നി​ർ​ത്തു​ക​യും ചെ​യ്തു​വെ​ന്ന് അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി. യു.​എ​ൻ മ​നു​ഷ്യാ​വ​കാ​ശ കൗ​ൺ​സി​ലി​ലേ​ക്കു​ള്ള കു​വൈ​ത്തി​ന്റെ തെ​ര​ഞ്ഞെ​ടു​പ്പ് കൂ​ടു​ത​ൽ സ​മാ​ധാ​ന​പൂ​ർ​ണ​മാ​യ ലോ​ക​ത്തി​നാ​യു​ള്ള അ​ന്ത​രി​ച്ച അ​മീ​റി​ന്റെ കാ​ഴ്ച​പ്പാ​ടി​ന്റെ പ്ര​തീ​ക​മാ​ണെ​ന്ന് ഫ്രാ​ൻ​സി​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഗ​സ്സ​യി​ലെ പ്ര​തി​സ​ന്ധി​ക്ക് ശാ​ശ്വ​ത പ​രി​ഹാ​രം കാ​ണു​ന്ന​തി​ന് ആ ​കാ​ഴ്ച​പ്പാ​ട് സ​ഹാ​യ​ക​മാ​കും. അ​മീ​റി​ന്റെ പൈ​തൃ​ക​ത്തെ ബ​ഹു​മാ​നി​ക്കാ​ൻ യു.​എ​ൻ ജ​ന​റ​ൽ അ​സം​ബ്ലി​യോ​ട് അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു.

ഗ​ൾ​ഫ് കു​ടും​ബ​ത്തി​ന് ഒ​രു തൂ​ൺ ന​ഷ്ട​മാ​യി

കു​വൈ​ത്ത് മു​ൻ അ​മീ​റി​ന്റെ നി​ര്യാ​ണ​ത്തി​ലൂ​ടെ ഗ​ൾ​ഫ് കു​ടും​ബ​ത്തി​ന് അ​തി​ന്റെ ഒ​രു തൂ​ണാ​ണ് ന​ഷ്ട​മാ​യ​തെ​ന്ന് ഖ​ത്ത​ർ പ്ര​തി​നി​ധി പ​റ​ഞ്ഞു. പ്രാ​ദേ​ശി​ക ഐ​ക്യ​ത്തി​നും കു​വൈ​ത്തി​ന്റെ ന​വോ​ത്ഥാ​ന​ത്തി​നും അ​മീ​ർ സം​ഭാ​വ​ന ന​ൽ​കി​യെ​ന്നും സൂ​ചി​പ്പി​ച്ചു. എ​ല്ലാ​വ​ർ​ക്കും ദേ​ശീ​യ​മാ​യും അ​ന്ത​ർ​ദേ​ശീ​യ​മാ​യും ന്യാ​യ​മാ​യ കാ​ര​ണ​ങ്ങ​ൾ സം​ര​ക്ഷി​ക്കു​ന്ന മാ​ന്യ​നാ​യി അ​മീ​റി​നെ അ​റി​യാ​മെ​ന്ന് ഈ​ജി​പ്ത് പ്ര​തി​നി​ധി പ​റ​ഞ്ഞു.

മ​റ്റ് പ്ര​ഭാ​ഷ​ക​രും അ​മീ​ർ സ്വ​ദേ​ശ​ത്തും വി​ദേ​ശ​ത്തും അ​ദ്ദേ​ഹം ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​ക​യും അ​ദ്ദേ​ഹ​ത്തി​ന്റെ പി​ൻ​ഗാ​മി, കു​ടും​ബം, രാ​ജ്യം, ആ​ളു​ക​ൾ എ​ന്നി​വ​രോ​ട് അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. ആ​ത്മാ​ർ​ഥ​മാ​യ വാ​ക്കു​ക​ൾ​ക്കും അ​നു​ശോ​ച​ന​ത്തി​നും യു.​എ​ന്നി​ലെ കു​വൈ​ത്തി​ന്റെ സ്ഥി​രം പ്ര​തി​നി​ധി ത​രീ​ഖ് അ​ൽ​ബ​ന്നാ​യി ന​ന്ദി അ​റി​യി​ച്ചു.

Tags:    
News Summary - UN General Assembly Pays Tribute to Late Emir of Kuwait

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.