കുവൈത്ത് സിറ്റി: ഐക്യരാഷ്ട്രസഭ (യു.എൻ) ഹ്യൂമൻ സെറ്റിൽമെന്റ് പ്രോഗ്രാമിന്റെ (യു.എൻ-ഹാബിറ്റാറ്റ്) ജി.സി.സി, കുവൈത്ത് മേധാവി ഡോ. അമീറ അൽ ഹസൻ കുവൈത്തിന്റെ സ്ഥിരതയെയും സാമ്പത്തിക വളർച്ചയെയും ജനാധിപത്യത്തെയും പ്രശംസിച്ചു.
കുവൈത്ത് ദേശീയ-വിമോചനാഘോഷത്തിന്റെ പശ്ചാത്തലത്തിൽ സംസാരിക്കുകയായിരുന്നു അവർ. സ്വാതന്ത്ര്യത്തിനുശേഷമുള്ള നേട്ടങ്ങളിൽ അഭിമാനിക്കാൻ കുവൈത്ത് ഭരണകൂടത്തിന് അവകാശമുണ്ടെന്നും അവർ കൂട്ടിച്ചേർത്തു.
യു.എന്നും കുവൈത്തും തമ്മിലുള്ള സൗഹൃദത്തിന്റെയും സഹകരണത്തിന്റെയും ആഴത്തിലുള്ള ബന്ധങ്ങളെ അവർ പ്രശംസിച്ചു. യു.എൻ ഹാബിറ്റാറ്റിനുള്ള കുവൈത്ത് പിന്തുണയെ അഭിനന്ദിച്ചു. ഈ ബന്ധങ്ങൾ ഹാബിറ്റാറ്റിന്റെ വിവിധ പ്രവർത്തനങ്ങൾ, പ്രത്യേകിച്ച് കുവൈത്തിലും അറബ് ഗൾഫ് മേഖലയിലും നടപ്പാക്കാൻ പ്രാപ്തമാക്കുന്നതിന് സഹായിച്ചതായും ഡോ. അമീറ അൽ ഹസൻ സ്മരിച്ചു.
ദേശീയദിനാഘോഷത്തിൽ അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹ്, കിരീടാവകാശി ശൈഖ് മിശ്അൽ അൽ അഹമ്മദ് അൽ ജാബിർ അസ്സബാഹ്, പ്രധാനമന്ത്രി ശൈഖ് അഹ്മദ് നവാഫ് അൽ അഹ്മദ് അസ്സബാഹ് എന്നിവർക്ക് ഡോ. അമീറ ആശംസനേർന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.