കുവൈത്ത് സിറ്റി: യു.എ.ഇയിൽ ഡിസംബർ 23ന് ആരംഭിക്കുന്ന അണ്ടർ 19 ഏഷ്യ കപ്പ് ക്രിക്കറ്റ് ടൂർണമെൻറിനുള്ള കുവൈത്ത് ദേശീയ ടീമിൽ രണ്ട് മലയാളികളും. കോട്ടയം കടുത്തുരുത്തി സ്വദേശി ഹെൻറി തോമസും എറണാകുളം ഇടപ്പള്ളി സ്വദേശി ഈഥൻ സഞ്ജയ് ചെറിയാനുമാണ് ടീമിലുള്ളത്. അബ്ബാസിയ യുനൈറ്റഡ് ഇന്ത്യൻ സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഹെൻറി തോമസ്. ആരോഗ്യ മന്ത്രാലയത്തിൽ ഇബ്നുസീന ആശുപത്രിയിലെ നഴ്സ് തോമസ് ജോസഫിെൻറയും അൽ ബഹർ ആശുപത്രിയിലെ നഴ്സ് ബിജി ജേക്കബിെൻറയും മകനാണ്. ആറാം ക്ലാസ് മുതൽ ക്രിക്കറ്റ് പരിശീലിക്കുന്ന ഹെലൻ ഓൾറൗണ്ടറാണ്. സഹോദരി: ഹെലൻ തോമസ്. മാസ്റ്റേഴ്സ് ക്രിക്കറ്റ് അക്കാദമിയിലാണ് പരിശീലനം. സാൽമിയ ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ പത്താം ക്ലാസ് വിദ്യാർഥിയാണ് ഈഥൻ സഞ്ജയ് ചെറിയാൻ. ഗൾഫ് സാറ്റിലെ എൻജിനീയർ സഞ്ജയ് ബാബു ചെറിയാെൻറയും ഹിൽറ്റിയിലെ ആർക്കിടെക്ട് നിർമലയുടെയും മകനാണ്.
ടീമിൽ ഒരു കുവൈത്ത് പൗരനും ബാക്കിയുള്ളവർ ഇന്ത്യ, പാകിസ്താൻ എന്നിവിടങ്ങളിൽനിന്നുള്ളവരുമാണ്. മഹാരാഷ്ട്ര, രാജസ്ഥാൻ എന്നിവിടങ്ങളിൽനിന്നുള്ളവരാണ് മറ്റു ഇന്ത്യക്കാർ. ഷാർജയിൽ ഡിസംബർ 24ന് ശ്രീലങ്കയുമായാണ് കുവൈത്തിെൻറ ആദ്യ മത്സരം. ഇന്ത്യ, ശ്രീലങ്ക, പാകിസ്താൻ, ബംഗ്ലാദേശ്, അഫ്ഗാനിസ്താൻ, യു.എ.ഇ, നേപ്പാൾ ടീമുകളാണ് കുവൈത്തിന് പുറമെ ഏഷ്യ കപ്പിൽ കളിക്കുന്നത്. യു.എ.ഇയിലെ വിവിധ സ്റ്റേഡിയങ്ങളിൽ ഡിസംബർ 31 വരെയാണ് ടൂർണമെൻറ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.