കുവൈത്ത് സിറ്റി: ലോകത്തിലെ കടലിനടിയിലെ ഏറ്റവും നീളമേറിയ ഇന്റർനെറ്റ് കേബ്ൾ ശൃംഖലയുമായി കുവൈത്തിനെ ബന്ധിപ്പിക്കാൻ പദ്ധതി തയാറാക്കുന്നു.
കമ്യൂണിക്കേഷൻസ് ആൻഡ് ഇൻഫർമേഷൻ ടെക്നോളജി റെഗുലേറ്ററി അതോറിറ്റി ഇതുസംബന്ധിച്ച പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചു. നിലവിൽ രണ്ട് മറൈൻ കേബിളുകളുമായി കുവൈത്തിലെ ടെലി കമ്യൂണിക്കേഷൻ സംവിധാനം ബന്ധിപ്പിച്ചിട്ടുണ്ട്. അതിലൊന്ന് കാലപ്പഴക്കം കാരണം കാര്യക്ഷമതയില്ലാതെ ഏറക്കുറെ പ്രവർത്തന രഹിതമാണ്. പുതിയ അന്തർവാഹിനി കേബ്ൾ സ്ഥാപിക്കുന്നത് പ്രവർത്തനശേഷി വർധിപ്പിക്കും. പൊതുജനങ്ങൾക്ക് ഉയർന്ന നിലവാരമുള്ള ഇന്റർനെറ്റ് സേവനങ്ങൾ നൽകാൻ പ്രാദേശിക കമ്പനികളെ സഹായിക്കുന്നതാണ് പുതിയ പദ്ധതി. കോർപറേഷനുകളുടെ ഒരു കൺസോർട്ട്യം നിർമിക്കുന്ന അണ്ടർവാട്ടർ കേബിൾ, ഗൾഫ് രാജ്യങ്ങൾ വഴി ദക്ഷിണാഫ്രിക്കയിലേക്ക് നീളുകയും പിന്നീട് ലോകമെമ്പാടുമുള്ള ശൃംഖലയുമായി ബന്ധിപ്പിക്കുകയും ചെയ്യും. രാജ്യത്തിന്റെ സമുദ്രപരിധിയിൽ കേബ്ൾ സ്ഥാപിക്കുന്നതിന് ലൈസൻസ് നൽകുന്നത് വഴി കുവൈത്തിന് വരുമാനവുമുണ്ടാകും. രാജ്യത്ത് ഇപ്പോൾ മൂന്ന് ലാൻഡ് കേബിളുകളുണ്ട്, നാലാമത്തെ ലാൻഡ് കേബിളിന്റെ നിർമാണം തുടരുകയാണ്. ഇത് ആറുമാസത്തിനകം പൂർത്തിയാക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.