ഖാ​ലി​ദ് അ​ൽ ദ​ഖ്നാ​ൻ 

ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് ഫീസ് വർധിപ്പിക്കണമെന്ന് യൂനിയൻ

കുവൈത്ത് സിറ്റി: ഗാർഹികത്തൊഴിലാളി റിക്രൂട്ട്മെന്റ് വർധിപ്പിക്കാതെ പിടിച്ചുനിൽക്കാൻ കഴിയില്ലെന്ന് കുവൈത്തി ഫെഡറേഷൻ ഓഫ് ഡൊമസ്റ്റിക് ലേബർ ഓഫിസ് ഓണേഴ്സ് മേധാവി ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു.

വാണിജ്യ മന്ത്രാലയം നിശ്ചയിച്ച 890 ദീനാർ എന്ന ഫീസ് നിരക്ക് അപര്യാപ്തമാണ്. വിമാന ടിക്കറ്റ്, റിക്രൂട്ട് ചെയ്യുന്ന നാടുകളിലെ ഫീസ്, ശമ്പളവും വാടകയും അടക്കം ഓഫിസ് നടത്തിപ്പിനുള്ള ചെലവ് തുടങ്ങിയവ വർധിച്ചിട്ടുണ്ട്. നിലവിലെ നിരക്കിൽ റിക്രൂട്ട്മെന്റ് പ്രയാസമാണ്. അയൽ രാജ്യങ്ങളിലെ റിക്രൂട്ട്മെന്റ് ഓഫിസുകളിൽനിന്ന് മത്സരം നേരിടുന്നു.

അവിടുത്തെ ഓഫിസുകൾ ഗാർഹികത്തൊഴിലാളികളെ, വിശേഷിച്ച് ഫിലിപ്പീനി തൊഴിലാളികളെ ആകർഷിക്കുന്നു.നിലവിലെ നിരക്കുമായി അവരോട് മത്സരിച്ച് നിൽക്കാനാവില്ലെന്ന് ഖാലിദ് അൽ ദഖ്നാൻ പറഞ്ഞു.

Tags:    
News Summary - Union demands increase in domestic worker recruitment fees

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.