ഉ​ർ​ദു​ഗാ​ന് ഉൗ​ഷ്മ​ള സ്വീ​ക​ര​ണം

കു​വൈ​ത്ത്​ സി​റ്റി: ഔ​ദ്യോ​ഗി​ക സ​ന്ദ​ർ​ശ​ന​ത്തി​നാ​യെ​ത്തി​യ തു​ർ​ക്കി പ്ര​സി​ഡ​ൻ​റ് റ​ജ​ബ് ത്വ​യ്യി​ബ് ഉ​ർ​ദു​ഗാ​ന് കു​വൈ​ത്തി​ൽ ഉൗ​ഷ്മ​ള സ്വീ​ക​ര​ണം. ചൊ​വ്വാ​ഴ്​​ച ഉ​ച്ച​യോ​ടെ​യാ​ണ് ഉ​ർ​ദു​ഗാ​നും ഔ​ദ്യോ​ഗി​ക സം​ഘ​വും കു​വൈ​ത്തി​ലെ​ത്തി​യ​ത്. തു​ർ​ക്കി ക​മ്പ​നി​യു​ടെ കൂ​ടി സ​ഹ​ക​ര​ണ​ത്തോ​ടെ നി​ർ​മി​ക്കു​ന്ന കു​വൈ​ത്ത്​ അ​ന്താ​രാ​ഷ്​​ട്ര വി​മാ​ന​ത്താ​വ​ള​ത്തി​​െൻറ ര​ണ്ടാം ടെ​ർ​മി​ന​ലി​​െൻറ ത​റ​ക്ക​ല്ലി​ട​ൽ ച​ട​ങ്ങി​ൽ സം​ബ​ന്ധി​ക്കു​ന്ന​തി​നു​കൂ​ടി​യാ​ണ് ഉ​ർ​ദു​ഗാ​ൻ എ​ത്തി​യ​ത്.

ഉ​ർ​ദു​ഗാ​നെ സ്വീ​ക​രി​ക്കാ​ൻ അ​മീ​ർ ശൈ​ഖ് സ​ബാ​ഹ് അ​ൽ അ​ഹ്മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, കി​രീ​ടാ​വ​കാ​ശി ശൈ​ഖ് ന​വാ​ഫ് അ​ൽ അ​ഹ്​​മ​ദ് അ​ൽ ജാ​ബി​ർ അ​സ്സ​ബാ​ഹ്, പ്ര​ധാ​ന​മ​ന്ത്രി ശൈ​ഖ് ജാ​ബി​ർ അ​ൽ മു​ബാ​റ​ക് അ​ൽ ഹ​മ​ദ് അ​സ്സ​ബാ​ഹ്, പാ​ർ​ല​മ​​െൻറ് സ്​​പീ​ക്ക​ർ മ​ർ​സൂ​ഖ് അ​ൽ ഗാ​നിം, ദേ​ശീ​യ ഗാ​ർ​ഡ് മേ​ധാ​വി മി​ഷ്അ​ൽ അ​ൽ അ​ഹ്​​മ​ദ് അ​സ്സ​ബാ​ഹ് എ​ന്നി​വ​ർ വി​മാ​ന​ത്താ​വ​ള​ത്തി​ൽ എ​ത്തി​യി​രു​ന്നു. തു​ർ​ക്കി വി​ദേ​ശ​കാ​ര്യ​മ​ന്ത്രി മൗ​ലൂ​ദ് ത​ശാ​വൂ​ശ് ഉ​ഗ്​​ലു, ധ​ന​കാ​ര്യ​മ​ന്ത്രി ന​ഹാ​ദ് സൈ​ബ​ഖ്ജി, ഗ​താ​ഗ​ത മ​ന്ത്രി അ​ഹ്​​ദ് അ​ർ​സ​ലാ​ൻ എ​ന്നി​വ​രാ​ണ് ഉ​ർ​ദു​ഗാ​​െൻറ സം​ഘ​ത്തി​ലു​ള്ള​ത്. 

Tags:    
News Summary - urdugan

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.