കുവൈത്ത് സിറ്റി: കുവൈത്ത് അമീർ ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ മഹനീയ സാന്നിധ്യം കുവൈത്തും തുർക്കിയും ഉൾപ്പെടുന്ന മേഖലക്ക് അനുഗ്രഹമാണെന്ന് തുർക്കി പ്രസിഡൻറ് റജബ് ത്വയ്യിബ് ഉർദുഗാൻ.
അമീറിനോടൊപ്പം കുവൈത്ത് അന്താരാഷ്ട്ര വിമാനത്താവളത്തിൽ പുതുതായി നിർമിക്കുന്ന യാത്രാ ടെർമിനലിെൻറ തറക്കല്ലിടൽ ചടങ്ങിന് ശേഷം നടത്തിയ പ്രസംഗത്തിലാണ് അദ്ദേഹം ഇക്കാര്യം സൂചിപ്പിച്ചത്. ജി.സി.സി രാജ്യങ്ങളെ ഇറാൻ, ഇറാഖ്, തുർക്കിയുൾപ്പെടെ മറ്റു രാജ്യങ്ങളുമായി അടുപ്പിക്കുന്നതിലും മേഖലയിൽ സ്ഥിരതയും സമാധാനവും നിലനിർത്തുന്നതിലും അമീറിെൻറ ഇടപെടൽ കാരണമായിട്ടുണ്ട്.
മേഖലയെ പ്രശ്നങ്ങളും സംഘർഷങ്ങളുമില്ലാത്ത ഭൂപ്രദേശമാക്കി മാറ്റുന്നതിന് അമീർ മുൻകൈയെടുത്ത് നടത്തുന്ന പ്രവർത്തനങ്ങൾ ശ്ലാഘനീയമാണ്. കുവൈത്തിനും തുർക്കിക്കുമിടയിലെ സുഹൃദ് ബന്ധത്തിന് ഏറെ പഴക്കമുണ്ട്. മാറിമാറിവന്ന ഭരണാധികാരികൾ അത് വിശാലമാക്കാൻ ശ്രമിച്ചിട്ടുണ്ടെങ്കിലും ശൈഖ് സബാഹ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ കാലത്ത് അത് കൂടുതൽ ശക്തിപ്രാപിച്ചതായി ഉർദുഗാൻ അഭിപ്രായപ്പെട്ടു. വൻ വികസന കുതിപ്പിനാണ് അദ്ദേഹത്തിെൻറ കാലത്ത് കുവൈത്ത് സാക്ഷ്യം വഹിച്ചുകൊണ്ടിരിക്കുന്നത്. രാജ്യത്തിെൻറ വികസന പാതയിൽ നാഴികക്കല്ലായി മാറിയേക്കാവുന്ന പുതിയ വിമാനത്താവളത്തിെൻറ നിർമാണ പ്രവൃത്തികളിൽ തങ്ങളെ പങ്കാളിയാക്കിയതിന് നന്ദിയുണ്ടെന്ന് ഉർദുഗാൻ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.