കുവൈത്ത് സിറ്റി: ഫലസ്തീൻ ജനതക്കായി സാമൂഹികകാര്യ മന്ത്രാലയം ദുരിതാശ്വാസ കാമ്പയിൻ ആരംഭിച്ചു. ഫലസ്തീൻ പ്രദേശങ്ങളിലെ സമകാലിക സംഭവവികാസങ്ങളെ തുടർന്ന് സാമൂഹിക, കുടുംബ, ബാലകാര്യ മന്ത്രി ശൈഖ് ഫിറാസ് സൗദ് അൽമാലിക് അസ്സബാഹിന്റെ നിർദേശങ്ങളുടെ അടിസ്ഥാനത്തിലാണ് കാമ്പയിൻ.
കാമ്പയിനിൽ പങ്കെടുക്കുന്നതിന് രജിസ്റ്റർ ചെയ്യാൻ പ്രാദേശിക ചാരിറ്റി സംഘടനകളെ മന്ത്രാലയം ക്ഷണിച്ചു. കാമ്പയിനിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്ന ചാരിറ്റികൾക്ക് അനുമതി നേടാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ടെന്ന് കുവൈത്ത് പബ്ലിക് റിലേഷൻസ് ഡയറക്ടറും സാമൂഹികകാര്യ മന്ത്രാലയത്തിന്റെ ഔദ്യോഗിക വക്താവുമായ അഹമ്മദ് അൽ ഇനേസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.