കുവൈത്ത് സിറ്റി: യൂറോളജി, ആന്‍ഡ്രോളജി മേഖലയില്‍ വൈദഗ്ധ്യം തെളിയിച്ച 40 വര്‍ഷത്തെ പ്രവൃത്തിപരിചയമുള്ള ഡോ. രാജു അബ്രഹാം സാല്‍മിയ സൂപ്പര്‍ മെട്രോയില്‍ ചാര്‍ജെടുത്തു. കൊച്ചിയിലെ കൃഷ്ണ ഹോസ്പിറ്റലിലും ഫെര്‍ട്ടിലിറ്റി ക്ലിനിക്കിലും ഏഴുവര്‍ഷം മിഡില്‍ ഈസ്റ്റിലും യൂറോളജിസ്റ്റായി ഇദ്ദേഹം ജോലി ചെയ്തിട്ടുണ്ട്. പുരുഷ വന്ധ്യത-ലൈംഗിക പ്രശ്നങ്ങളില്‍ നിരവധിപേർക്ക് പരിഹാരം കണ്ടെത്താനും നിരവധി യൂറോളജി ശസ്ത്രക്രിയകളിലും ആന്‍ഡ്രോളജി ചികിത്സകളിലും കഴിവ് തെളിയിച്ചയാളുമാണ് ഡോ. രാജു അബ്രഹാം.
ദിവസവും രാവിലെ 10 മുതല്‍ ഉച്ചക്ക് ഒന്നുവരെയും വൈകീട്ട് നാലുമുതല്‍ ഒമ്പതുവരെയും ഇദ്ദേഹത്തിന്റെ സേവനം സൂപ്പര്‍ മെട്രോയില്‍ ഉണ്ടായിരിക്കുമെന്ന് മെട്രോ മാനേജ്മെന്റ് അറിയിച്ചു. കുവൈത്തിൽ എത്തിയ ഡോ. രാജു അബ്രഹാമിനെ മെട്രോ മെഡിക്കല്‍ ഗ്രൂപ് ബിസിനസ് ഡെവലപ്മെന്റ് മാനേജര്‍ ഫൈസല്‍ ഹംസയും ചീഫ് ഫിനാസ് ഓഫിസര്‍ സയ്യിദ് അസ്ഹര്‍ തങ്ങളും ചേര്‍ന്ന് സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.