അമേരിക്കന്‍ തെരഞ്ഞെടുപ്പ്: 69 ശതമാനം  കുവൈത്തികളും ട്രംപിനെതിര്

കുവൈത്ത് സിറ്റി: അമേരിക്കന്‍ പ്രസിഡന്‍റ് തെരഞ്ഞെടുപ്പിന് ദിവസങ്ങള്‍മാത്രം ബാക്കിയിരിക്കെ കുവൈത്തികളില്‍ 69 ശതമാനം പേരും റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി ഡൊണാള്‍ഡ് ട്രംപിന്‍െറ കാഴ്ചപ്പാടുകളെ അനുകൂലിക്കാത്തവരെന്ന് റിപ്പോര്‍ട്ട്. 
വാഷിങ്ടണ്‍ കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അറബ് ഗവേഷണകേന്ദ്രം മേഖലയിലെ രാജ്യങ്ങളില്‍ നടത്തിയ അഭിപ്രായ സര്‍വേയിലാണ് ഇക്കാര്യം വ്യക്തമായത്. 
തെരഞ്ഞെടുപ്പിന് മുമ്പുള്ള പ്രചാരണ പരിപാടികളിലും ചര്‍ച്ചകളിലും പങ്കെടുത്ത് ട്രംപ് നടത്തിയ പല പ്രസ്താവനകളും പ്രസംഗങ്ങളും അറബ് മുസ്ലിം ജനവിഭാഗങ്ങള്‍ക്കെതിരാണെന്ന അഭിപ്രായമാണ് മിക്കവരും രേഖപ്പെടുത്തിയത്. 
31 ശതമാനം കുവൈത്തികള്‍ മാത്രമാണ് ട്രംപിനെ അനുകൂലിച്ചത്. 
ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ഹിലരി ക്ളിന്‍റന്‍ ഭാവി അമേരിക്കന്‍ പ്രസിഡന്‍റ് ആകുന്നതാണ് അറബ്-ഇസ്ലാമിക രാജ്യങ്ങള്‍ക്ക് ഗുണം ചെയ്യുകയെന്നതാണ് ഭൂരിഭാഗത്തിന്‍െറയും അഭിപ്രായം. ഇറാഖികള്‍ക്കിടയില്‍ നടത്തിയ അഭിപ്രായ സര്‍വേയില്‍ വെറും 34 ശതമാനം മാത്രമാണ് യു.എസ് പ്രസിഡന്‍റായി റിപ്പബ്ളിക്കന്‍ സ്ഥാനാര്‍ഥി വരണമെന്ന് അഭിപ്രായപ്പെട്ടത്. 
മേഖലയിലെ ഒമ്പത് രാജ്യങ്ങളില്‍ നടത്തിയ സര്‍വേയില്‍ 60 ശതമാനം അറബികളും യു.എസ് പ്രസിഡന്‍റ് സ്ഥാനത്തേക്ക് ഡൊണാള്‍ഡ് ട്രംപ് കൊള്ളാത്തവനാണെന്ന അഭിപ്രായക്കാരാണ്.

Tags:    
News Summary - US election

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.