കുവൈത്ത് സിറ്റി: 60ാമത് കുവൈത്ത് ദേശീയ ദിനത്തിനും 30ാമത് വിമോചന ദിനത്തിനും അനുബന്ധിച്ച് കുവൈത്തിലെ അമേരിക്കൻ എംബസി പ്രത്യേക ചടങ്ങ് സംഘടിപ്പിച്ചു. ശൈഖ് ജാബിർ കൾചറൽ സെൻററിൽ നടന്ന പരിപാടി കുവൈത്ത് അമീർ ശൈഖ് നവാഫ് അൽ അഹ്മദ് അൽ ജാബിർ അസ്സബാഹിെൻറ രക്ഷാകർതൃത്വത്തിലായിരുന്നു. അമീറിെൻറ പ്രതിനിധിയായി അമീരി ദിവാൻ കാര്യ മന്ത്രി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് പെങ്കടുത്തു.
കുവൈത്തും അമേരിക്കയും തമ്മിൽ എല്ലാ മേഖലയിലും മാതൃകാപരമായ ഉഭയകക്ഷി ബന്ധമാണെന്ന് അദ്ദേഹം പറഞ്ഞു. അധിനിവേശത്തിൽനിന്ന് കുവൈത്തിനെ മോചിപ്പിക്കാൻ അമേരിക്കയുടെ നേതൃത്വത്തിൽ നടത്തിയ ഇടപെടൽ ചരിത്രപരവും കുവൈത്തിെൻറ മനസ്സിൽ എക്കാലവും നിലനിൽക്കുന്നതുമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു. രാജ്യത്തിെൻറ നന്ദി അറിയിക്കുന്നതോടൊപ്പം രക്തസാക്ഷികളെ അനുസ്മരിക്കാനും ഇൗ അവസരം പ്രയോജനപ്പെടുത്തുന്നതായി ശൈഖ് അലി അൽ ജർറാഹ് അസ്സബാഹ് പറഞ്ഞു. കുവൈത്തിലെ അമേരിക്കൻ അംബാസഡർ അലീന റോമനോവ്സ്കി അധ്യക്ഷത വഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.