കുവൈത്ത് സിറ്റി: കുവൈത്തില്‍നിന്ന് ഹജ്ജിന് പോകുന്നവർക്കുള്ള വാക്സിൻ വിതരണം പുരോഗമിക്കുന്നു. ഹജ്ജ് തീർഥാടകർക്ക് മെനിംഗോകോക്കൽ വാക്സിൻ നിര്‍ബന്ധമാണെന്ന് കുവൈത്ത് ആരോഗ്യ മന്ത്രാലയം അറിയിച്ചു. കോവിഡ് വാക്സിൻ, മസ്തിഷ്ക രോഗത്തിനെതിരെയുള്ള വാക്സിന്, സീസനല്‍ ഫ്ലൂ വാക്സിന് എന്നിവയാണ് ഹജ്ജിന് പോകുന്നവർക്കായി നൽകുന്നത്. സ്വദേശികളും വിദേശികളടക്കമുള്ളവർ ആവശ്യമായ വാക്സിനുകൾ എടുക്കണമെന്ന് ആരോഗ്യമന്ത്രാലയം നിർദേശിച്ചു. രാജ്യത്തെ എല്ലാ ഗവർണറേറ്റുകളിലുടനീളമുള്ള 41 പ്രാഥമികാരോഗ്യ കേന്ദ്രങ്ങളിലും ആശുപത്രികളിലും ഹജ്ജ് വാക്സിനേഷന് ലഭ്യമാണെന്ന് ആരോഗ്യ മന്ത്രാലയം അറിയിച്ചു. രാജ്യത്തിനുള്ളില്‍ നൽകുന്ന എല്ലാ വാക്സിനുകളും സൗദി ആരോഗ്യ മന്ത്രാലയം നൽകുന്ന അംഗീകൃത ലിസ്റ്റ് പാലിക്കുന്നുണ്ടെന്നും വ്യക്തമാക്കി. ഹജ്ജ് കർമ്മങ്ങൾ നിർവ്വഹിക്കുമ്പോൾ സൗദി ആരോഗ്യ അധികൃതർ നൽകുന്ന പ്രതിരോധ നിർദ്ദേശങ്ങൾ കർശനമായി പാലിക്കണമെന്നും അധികൃതർ ഉണർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.