കുവൈത്ത്​ സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കികൊണ്ടുവരാൻ ആരംഭിച്ച വന്ദേ ഭാരത്​ ദൗത്യത്തി​െൻറ എട്ടാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക്​ 112 വിമാനങ്ങൾ. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 1,46,000 ഇന്ത്യക്കാർ രജിസ്​റ്റർ ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1,06,000 പേർ വന്ദേ ഭാരത്​ വിമാനങ്ങളിലും ചാർ​േട്ടഡ്​ വിമാനങ്ങളിലുമായി ഇ​ന്ത്യയിലേക്ക്​ മടങ്ങി. ഇന്ത്യയിലേക്ക് പോകാൻ താൽപര്യമുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്ന്​ എംബസി വാർത്താക്കുറിപ്പിൽ വ്യക്​തമാക്കി.

അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്​റ്റർ ചെയ്യണം. വന്ദേഭാരത് ദൗത്യത്തിന് കീഴിൽ നാട്ടിൽ പോകാൻ നേരത്തേ നിരവധി പ്രവാസികൾ എംബസിയിൽ രജിസ്​റ്റർ ചെയ്തിരുന്നെങ്കിലും പലരും യാത്ര ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് നാട്ടിൽ പോകാൻ ഒരുങ്ങുന്ന പ്രവാസികളുടെ യഥാർഥ കണക്ക്​ ലഭ്യമാക്കാൻ എംബസി പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. വിമാന ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തി​െൻറ വെബ്​സൈറ്റിലുണ്ട്​. https://mea.gov.in/vande-bharat-missionlist-of-flights.htm എന്ന ലിങ്കിൽ ഷെഡ്യൂൾ പരിശോധിക്കാം.

എംബസിയിൽ രജിസ്​റ്റർ ചെയ്​ത ശേഷം വിമാനക്കമ്പനികളുടെ താഴെ കൊടുത്ത വിലാസത്തിൽ നേരിട്ട്​ ബന്ധപ്പെടാവുന്നതാണ്​.എയർ ഇന്ത്യ: അൽ ഹിലാലിയ ബിൽഡിങ്​, സഫാത്ത്​ 13006, കുവൈത്ത്​, ഫോൺ: +965 22456700, ഇമെയിൽ: sales.kwiai@gmail.com.ഇൻഡിഗോ: M2, അൽ ജവാഹറ ടവർ, അലി അൽ സാലിം സ്​ട്രീറ്റ്​, സാൽഹിയ, സഫാത്ത്​ 13056, കുവൈത്ത്​, ഫോൺ: +965-22260250, ഇമെയിൽ: res.indigo@citcw.com.ഗോ എയർ: ഒാഫിസ്​ നമ്പർ 11, സെക്കൻഡ്​ ഫ്ലോർ, ശൈഖ സബീക ബിൽഡിങ്​, ഫഹദ്​ അൽ സാലിം സ്​ട്രീറ്റ്​, ഖിബ്​ല, കുവൈത്ത്​, ഫോൺ: +965-22260250; ​ഇമെയിൽ: res.indigo@citcw.com.കൂടുതൽ വിവരങ്ങൾക്ക്​ pic.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. എംബസി രജിസ്​ട്രേഷൻ ലിങ്ക്​: https://forms.gle/R12a8XDxYXfroXUaA

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.