വന്ദേ ഭാരത് എട്ടാംഘട്ടം: കുവൈത്തിൽനിന്ന് 112 വിമാനങ്ങൾ
text_fieldsകുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യൻ പൗരന്മാരെ മടക്കികൊണ്ടുവരാൻ ആരംഭിച്ച വന്ദേ ഭാരത് ദൗത്യത്തിെൻറ എട്ടാം ഘട്ടത്തിൽ കുവൈത്തിൽനിന്ന് ഇന്ത്യയിലേക്ക് 112 വിമാനങ്ങൾ. കുവൈത്തിലെ ഇന്ത്യൻ എംബസിയുടെ രജിസ്ട്രേഷൻ ഡ്രൈവിൽ 1,46,000 ഇന്ത്യക്കാർ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഭ്യമായ രേഖകൾ പ്രകാരം 1,06,000 പേർ വന്ദേ ഭാരത് വിമാനങ്ങളിലും ചാർേട്ടഡ് വിമാനങ്ങളിലുമായി ഇന്ത്യയിലേക്ക് മടങ്ങി. ഇന്ത്യയിലേക്ക് പോകാൻ താൽപര്യമുള്ള ഇന്ത്യൻ പൗരന്മാർ എത്രയും വേഗം അവസരം ഉപയോഗപ്പെടുത്തണമെന്ന് എംബസി വാർത്താക്കുറിപ്പിൽ വ്യക്തമാക്കി.
അടുത്ത ദിവസങ്ങളിൽ നാട്ടിൽ പോകാൻ ഒരുങ്ങുന്നവർ എംബസിയിൽ വീണ്ടും രജിസ്റ്റർ ചെയ്യണം. വന്ദേഭാരത് ദൗത്യത്തിന് കീഴിൽ നാട്ടിൽ പോകാൻ നേരത്തേ നിരവധി പ്രവാസികൾ എംബസിയിൽ രജിസ്റ്റർ ചെയ്തിരുന്നെങ്കിലും പലരും യാത്ര ചെയ്തിട്ടില്ല. ഇതേ തുടർന്നാണ് നാട്ടിൽ പോകാൻ ഒരുങ്ങുന്ന പ്രവാസികളുടെ യഥാർഥ കണക്ക് ലഭ്യമാക്കാൻ എംബസി പുതിയ രജിസ്ട്രേഷൻ ഡ്രൈവ് ആരംഭിച്ചത്. വിമാന ഷെഡ്യൂൾ കേന്ദ്ര വിദേശകാര്യ മന്ത്രാലയത്തിെൻറ വെബ്സൈറ്റിലുണ്ട്. https://mea.gov.in/vande-bharat-missionlist-of-flights.htm എന്ന ലിങ്കിൽ ഷെഡ്യൂൾ പരിശോധിക്കാം.
എംബസിയിൽ രജിസ്റ്റർ ചെയ്ത ശേഷം വിമാനക്കമ്പനികളുടെ താഴെ കൊടുത്ത വിലാസത്തിൽ നേരിട്ട് ബന്ധപ്പെടാവുന്നതാണ്.എയർ ഇന്ത്യ: അൽ ഹിലാലിയ ബിൽഡിങ്, സഫാത്ത് 13006, കുവൈത്ത്, ഫോൺ: +965 22456700, ഇമെയിൽ: sales.kwiai@gmail.com.ഇൻഡിഗോ: M2, അൽ ജവാഹറ ടവർ, അലി അൽ സാലിം സ്ട്രീറ്റ്, സാൽഹിയ, സഫാത്ത് 13056, കുവൈത്ത്, ഫോൺ: +965-22260250, ഇമെയിൽ: res.indigo@citcw.com.ഗോ എയർ: ഒാഫിസ് നമ്പർ 11, സെക്കൻഡ് ഫ്ലോർ, ശൈഖ സബീക ബിൽഡിങ്, ഫഹദ് അൽ സാലിം സ്ട്രീറ്റ്, ഖിബ്ല, കുവൈത്ത്, ഫോൺ: +965-22260250; ഇമെയിൽ: res.indigo@citcw.com.കൂടുതൽ വിവരങ്ങൾക്ക് pic.kuwait@mea.gov.in എന്ന വിലാസത്തിൽ ബന്ധപ്പെടാമെന്നും അധികൃതർ അറിയിച്ചു. എംബസി രജിസ്ട്രേഷൻ ലിങ്ക്: https://forms.gle/R12a8XDxYXfroXUaA
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.