കുവൈത്ത് സിറ്റി: വിദേശത്ത് കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരെ തിരിച്ചുകൊണ്ടുവരുന്ന ‘വന്ദേ ഭാരത്’ ദൗത്യത്തിെൻറ രണ്ടാംഘട്ടത്തിലെ മൂന്നാമത്തെ വിമാനവും യാത്രയായി. A1 988 എയർ ഇന്ത്യ വിമാനത്തിൽ 151 ഇന്ത്യക്കാരാണ് ഹൈദരാബാദിലേക്ക് തിരിച്ചത്. ഒന്നാംഘട്ടത്തിൽ അഞ്ച് വിമാനവും രണ്ടാംഘട്ടത്തിൽ മൂന്ന് വിമാനവുമാണ് കുവൈത്തിൽനിന്ന് സർവിസ് നടത്തിയത്. രണ്ട് ഘട്ടത്തിലുമായി കോഴിക്കോട്, കൊച്ചി, കണ്ണൂർ, തിരുവനന്തപുരം വിമാനത്താവളങ്ങളിലേക്ക് കുവൈത്തിൽനിന്ന് സർവിസ് ഉണ്ടായിരുന്നു. ദൗത്യത്തിെൻറ രണ്ടാം ഘട്ടത്തിൽ 31 രാജ്യങ്ങളിൽനിന്ന് 149 വിമാനങ്ങളാണ് ഉൾപ്പെടുത്തിയത്. ദേശീയ വിമാനക്കമ്പനിയായ എയർ ഇന്ത്യയും അനുബന്ധ കമ്പനിയായ എയർ ഇന്ത്യ എക്സ്പ്രസുമാണ് സർവിസ് നടത്തിയത്.
കുവൈത്തിൽനിന്ന് ഒരു യാത്രക്കാരനിൽനിന്ന് 80 ദീനാർ ഇൗടാക്കി. കുവൈത്തിൽ ഇന്ത്യൻ എംബസിയിൽ രജിസ്ട്രേഷൻ പൂർത്തിയാക്കിയ 30,000 പേരിൽ 2,000ത്തിൽ താഴെ ആളുകൾക്ക് മാത്രമേ ഇതുവരെ പോവാൻ കഴിഞ്ഞിട്ടുള്ളൂ. അടുത്ത ഘട്ടത്തിൽ ഗൾഫ് മേഖലയിൽനിന്ന് കൂടുതൽ വിമാനങ്ങൾ ഏർപ്പെടുത്തണമെന്ന ആവശ്യം ശക്തമാണ്.
വന്ദേ ഭാരത് ദൗത്യത്തിെൻറ ഭാഗമായി കുവൈത്തിൽനിന്ന് ഹൈദരാബാദിലേക്ക് പോവുന്ന യാത്രക്കാർ വിമാനത്തിൽ
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.