കുവൈത്ത് സിറ്റി: പ്രവാസലോകത്തെ ക്രൈസ്തവ വിശ്വാസികൾ യേശുക്രിസ്തുവിെൻറ തിരുപ്പിറവി ആഘോഷത്തിെൻറ സന്തോഷത്തിൽ. കോവിഡ് പശ്ചാത്തലത്തിൽ കഴിഞ്ഞ വർഷം ആഘോഷത്തിന് പൊലിമയുണ്ടായിരുന്നില്ലെങ്കിൽ ഇത്തവണ വിവിധ പരിപാടികൾ പലയിടത്തായി നടക്കുന്നുണ്ട്.
കുവൈത്തിൽ വിവിധ മലയാളി ഇടവകകളുടെ നേതൃത്വത്തിൽ വിവിധങ്ങളായ പരിപാടികളാണ് ക്രിസ്മസിനെ വരവേൽക്കുന്നതിനായി ഒരുക്കിയിരിക്കുന്നത്. കരോൾ ഗാനാലാപനം, പുൽക്കൂട് ഒരുക്കൽ, ക്രിസ്മസ് ട്രീ അലങ്കരിക്കൽ തുടങ്ങിയ മത്സരപരിപാടികളും വിവിധ കൂട്ടായ്മകളുടെ നേതൃത്വത്തിൽ നടന്നുവരുന്നു. കഴിഞ്ഞ ദിവസങ്ങളിൽതന്നെ പരിപാടികൾ ആരംഭിച്ചിട്ടുണ്ട്. പൊതുപരിപാടികൾക്ക് പകരം ഓൺലൈനായാണ് കഴിഞ്ഞ വർഷം പരിപാടികൾ നടത്തിയത്. ഇത്തവണ ഓൺലൈൻ ഓഫ്ലൈൻ പരിപാടികൾ ഏറെയാണ്. ഒമിക്രോൺ റിപ്പോർട്ടുകൾ നേരിയ ആശങ്ക പടർത്തിയിട്ടുണ്ടെങ്കിലും ആഘോഷപരിപാടികളെ അത് കാര്യമായി ബാധിച്ചിട്ടില്ല. ആത്മീയ കൂട്ടായ്മകൾക്കും ഇടവകകൾക്കും പുറമേ മലയാളി മാനേജ്മെൻറിലുള്ള വിവിധ കമ്പനികളും ജീവനക്കാർക്കായി ആഘോഷപരിപാടികൾ ഒരുക്കിയിട്ടുണ്ട്. ക്രൈസ്തവ വീടുകളിൽ പുൽക്കൂടുകൾ അലങ്കരിച്ചിട്ടുണ്ട്.
വ്യാപാരസ്ഥാപനങ്ങൾ നക്ഷത്രാലംകൃതമാണ്. വിവിധ രാജ്യക്കാരായ ആറുലക്ഷത്തിലധികം ക്രൈസ്തവ വിശ്വാസികൾ കുവൈത്തിലുണ്ടെന്നാണ് കണക്കുകൾ. 250ലേറെ സ്വദേശികളും ക്രിസ്ത്യാനികളായുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.