കുവൈത്ത് സിറ്റി: ഇസ്ലാമിന്റെ ആരാധനാപരവും സാമൂഹികവും കർമശാസ്ത്രപരവുമായ വിഷയങ്ങളിൽ അവബോധം നൽകി ‘വെള്ളി വെളിച്ചം’ വെബ് ടോക്ക്. റമദാനിലെ വെള്ളിയാഴ്ചകളിൽ കെ.ഐ.ജി കുവൈത്താണ് വെബ് ടോക്ക് സംഘടിപ്പിക്കുന്നത്. കെ.ഐ.ജി ഔദ്യോഗിക ഫേസ് ബുക്ക്, യൂട്യൂബ്, സോഷ്യൽ മീഡിയ ഹാൻഡിലുകളിലൂടെ സംപ്രേഷണം ചെയ്യുന്ന തൽസമയ ചർച്ചക്ക് വലിയ സ്വീകാര്യത ലഭിച്ചതായി സംഘാടകർ അറിയിച്ചു.
പൊതുസമൂഹത്തിനു ഇസ്ലാമിന്റെ സാമൂഹികവും ആരാധനാപരവുമായ വിഷയങ്ങളിൽ അവഗാഹം നൽകുന്നതിനൊപ്പം തെറ്റിദ്ധാരണകൾ ദൂരീകരിക്കുന്നതിനും വെബ് ടോക്ക് സഹായകമാകുന്നു. കെ.ഐ.ജി കുവൈത്ത് ഭാരവാഹികളായ ഫൈസൽ മഞ്ചേരി, സക്കീർ ഹുസൈൻ തുവ്വൂർ എന്നിവരാണ് ചർച്ചക്ക് നേതൃത്വം നൽകുന്നത്. വിഡിയോ പോസ്റ്റ് ചെയ്തതിനുശേഷം ലഭിക്കുന്ന കമൻറുകൾക്കും അന്വേഷണങ്ങൾക്കും മറുപടി നൽകുന്നുണ്ട്. നിയാസ് ഇസ്ലാഹി അവതാരകനാണ്. സമീർ കോക്കൂർ,അൻവർ സഈദ്, ഡോ.അലിഫ് ശുക്കൂർ എന്നിവരും ചർച്ചയിൽ പങ്കെടുക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു. അംജദ് കോക്കൂർ, ജസീൽ ചെങ്ങളാൻ എന്നിവരാണ് സാങ്കേതിക സംവിധാനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.