വി​ക്ട​ർ ബാ​ഡ്മി​ന്റ​ൺ അ​ക്കാ​ദ​മി വി.​ബി.​എ ഓ​പ​ൺ ടൂ​ർ​ണ​മെ​ന്റി​ലെ വി​ജ​യി​ക​ൾ 

വിക്ടർ ബാഡ്മിന്റൺ അക്കാദമി വി.ബി.എ ഓപൺ ടൂർണമെന്റ്

കുവൈത്ത് സിറ്റി: വിക്ടർ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ ആദ്യ വി.ബി.എ ഓപൺ ബാഡ്മിന്റൺ ടൂർണമെന്റ് അൽ സഹീൽ സ്പോർട്സ് ക്ലബിൽ നടത്തി. 17 കോർട്ടുകളിലായാണ് മത്സരങ്ങൾ സംഘടിപ്പിച്ചത്. ആറ് വിഭാഗങ്ങളിലായി 159 ടീമുകൾ മത്സരങ്ങളിൽ പങ്കെടുത്തു. പ്രഫഷനൽ - അഡ്വാൻസ്ഡ് വിഭാഗത്തിൽ ഹനീഫ് ലത്തീഫ്, അബിൻ മാത്യു ടീം ഒന്നാം സ്ഥാനവും ഹർഷത്, ബിനോയ് തോമസ് ടീം രണ്ടാം സ്ഥാനവും നേടി.

അഡ്വാൻസ്ഡ് വിഭാഗത്തിൽ ബിബിൻ ജോയ്, മനോജ് മാർക്കോസ് ടീം വിജയികളും ബാസിത് ബദർ, സൂര്യകാന്ത് ടീം രണ്ടാം സ്ഥാനക്കാരുമായി. ഇന്റർമീഡിയറ്റ് വിഭാഗത്തിൽ ബിനു സെബാസ്റ്റ്യൻ, മുദാസ്സർ കുപ്പാട് ടീം ജേതാക്കളും ജിജീഷ് ശിവകുമാർ, ഐസക്ക് ടീം രണ്ടാം സ്ഥാനക്കാരുമായി.

ലോവർ ഇന്റർമീഡിയറ്റ് വിഭാഗത്തിൽ മാത്യു എബ്രഹാം, മുഹമ്മദ് ഹാലിക് ടീം ഒന്നാം സ്ഥാനവും ഫിലിപ്, ഡോ. ഷമ ടീം രണ്ടാം സ്ഥാനവും നേടി. 40 വയസ്സിന് മുകളിലുള്ളവരുടെ വിഭാഗത്തിൽ ബദർ കള്ളിപ്പറമ്പിൽ, ഷെറിൻ ടീം വിജയിച്ചപ്പോൾ ഡോൺ ഫ്രാൻസിസ്, റിനു രാജൻ ടീം റണ്ണേഴ്സപ്പായി. വനിത വിഭാഗത്തിൽ നേഹ ബിജു, അഞ്ജന സജീവ് ടീം വിന്നേഴ്സും ഐനൂർ ജുബൈൽ, ജിജി ടീം റണ്ണേഴ്സപ്പുമായി.

ടൂർണമെന്റ് ഡയറക്ടർമാരായി യാഷിൻ ബോസ്, ആനന്ദ് ശശിധരൻ, രാജ്‌മോഹൻ എന്നിവരും വിവിധ വിഭാഗങ്ങളുടെ കോഓഡിനേറ്റർമാരായി കിരൺ സുരേഷ്‌കുമാർ, പ്രകാശ് മുട്ടേൽ, ഗിരീഷ്, തോമസ് കുന്നിൽ, ജോമോൻ, ജ്യോതിഷ് ചെറിയാൻ, മനീഷ്, ഷാരൂൺ, ബിബിൻ എന്നിവരും പ്രവർത്തിച്ചു. വിക്ടർ ബാഡ്മിന്റൺ അക്കാദമിയുടെ നേതൃത്വത്തിൽ കുട്ടികൾക്കും മുതിർന്നവർക്കും വിവിധ വിഭാഗങ്ങളായി പ്രഫഷനൽ ബാഡ്മിന്റൺ പരിശീലനം നടത്തി വരുന്നു. കൂടുതൽ വിവരങ്ങൾക്ക് 65583588 എന്ന നമ്പറിൽ ബന്ധപ്പെടണം.

Tags:    
News Summary - Victor Badminton Academy VBA Open Tournament

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.