വ്യവസ്ഥ ലംഘനം: പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചു

കുവൈത്ത് സിറ്റി: ലൈസൻസ് ലഭിക്കുന്നതിനുള്ള വ്യവസ്ഥകൾ പാലിക്കാത്തതിനാൽ ഈ വർഷം 8000ത്തോളം പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചതായി ഔദ്യോഗിക റിപ്പോർട്ട്. ഇക്കാലയളവിൽ കുവൈത്ത് പൗരന്മാരുടെ 50 ഡ്രൈവിങ് ലൈസൻസുകൾ അവരുടെ ദൃശ്യപരമോ മാനസികമോ ആയ കാരണങ്ങളാൽ തടഞ്ഞുവെന്നും കണക്കുകൾ പറയുന്നു. ശമ്പളം, തൊഴിൽ, പഠനം തുടങ്ങിയിടങ്ങളിൽ മാറ്റം വന്നാൽ തിരുത്തണമെന്ന നിബന്ധന പാലിക്കാത്തതിനാലാണ് പ്രവാസികളുടെ ഡ്രൈവിങ് ലൈസൻസുകൾ പിൻവലിച്ചതെന്നാണ് റിപ്പോർട്ട്.

പഠനം പൂർത്തിയാക്കിയ പ്രവാസി വിദ്യാർഥികളുടെയും സ്‌പോൺസർമാരിൽ നിന്നും പോയി ഹോം ഡെലിവറി ജോലിചെയ്യുന്ന വീട്ടുജോലിക്കാരുടെയും ഡ്രൈവിങ് ലൈസൻസുകളും ട്രാഫിക് വകുപ്പ് റദ്ദാക്കിയവയിൽപെടുന്നു. രാജ്യത്ത് ജനസംഖ്യ സന്തുലിതാവസ്ഥ നടപ്പാക്കുന്നതിനോടനുബന്ധിച്ച് പ്രവാസി ജനസംഖ്യയിൽ വരുത്തുന്ന നിയന്ത്രണങ്ങളുടെ ഭാഗമായി പ്രവാസികൾക്ക് ലൈസൻസ് അനുവദിക്കുന്നതിൽ പുതിയ മാനദണ്ഡം കൊണ്ടുവരുമെന്നും റിപ്പോർട്ടുണ്ട്.

Tags:    
News Summary - Violation of conditions: Driving license of non-residents is cancelled

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.