കുവൈത്ത് സിറ്റി: നിയമലംഘകരെ പിടികൂടുന്നതിനായുള്ള പരിശോധനകൾ തുടരുന്നു. കഴിഞ്ഞ ദിവസം രണ്ടിടങ്ങളിൽ നിന്ന് 40 പ്രവാസികൾ അറസ്റ്റിലായി. സെവില്ലെയിൽ തൊഴിലാളികളുടെ വിതരണത്തിനായി പ്രവർത്തിച്ചിരുന്ന വ്യാജ ഓഫിസ് അടച്ചു പൂട്ടി. ഇവിടെ 16 പ്രവാസികൾ താമസ, തൊഴിൽ ചട്ടങ്ങൾ ലംഘിച്ച് നിയമവിരുദ്ധമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതായി കണ്ടെത്തി.
സാൽമിയയിൽ, താമസ, തൊഴിൽ നിയമങ്ങൾ ലംഘിച്ചതിന് വിവിധ രാജ്യങ്ങളിൽ നിന്നുള്ള 19 പ്രവാസികളെയും പിടികൂടി. പിടിയിലായവരെ കൂടുതൽ അന്വേഷണത്തിനും നിയമ നടപടികൾക്കുമായി ബന്ധപ്പെട്ട അധികാരികൾക്ക് കൈമാറി. നിയമലംഘകരെ കണ്ടെത്തുന്നതിനായി കർശന പരിശോധനകൾ തുടരുമെന്ന് അധികൃതർ അറിയിച്ചു. പിടിയിലാവർക്കെതിരെ നാടുകടത്തലടക്കം കർശന നടപടികൾ സ്വീകരിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.