കുവൈത്ത് സിറ്റി: സെപ്റ്റംബർ ഒന്നുമുതൽ മൂന്നുമാസത്തേക്ക് വിസ കാലാവധി നീട്ടിനൽകുന്നത് നിലവിൽ കുവൈത്തിലുള്ളവർക്ക് മാത്രം. സെപ്റ്റംബർ ഒന്നുമുതൽ നവംബർ 30 വരെയാണ് സ്വാഭാവിക എക്സ്റ്റെൻഷൻ അനുവദിക്കുക. ഇൗ മൂന്നുമാസ കാലയളവിൽ തങ്ങൾക്ക് കീഴിലുള്ള തൊഴിലാളികളുടെ വിസ പുതുക്കണമെന്ന് ആഭ്യന്തര മന്ത്രാലയം സ്പോൺസർമാരോട് ആവശ്യപ്പെട്ടു. കുവൈത്തിൽ മാർച്ച് ഒന്നുമുതൽ രണ്ട് ഘട്ടങ്ങളിലായി ആറുമാസം സന്ദർശക വിസ ഉൾപ്പെടെ എല്ലാ വിസകൾക്കും കാലാവധി നീട്ടി നൽകിയിരുന്നു.
ഇൗ കാലാവധി ആഗസ്റ്റ് 31ന് കഴിയുകയാണ്. ഇതാണ് കുവൈത്തിൽ ഉണ്ടാവണമെന്ന നിബന്ധനയോടെ മൂന്നുമാസത്തേക്ക് കൂടി നീട്ടിനൽകാൻ തീരുമാനിച്ചത്. മാനുഷിക പരിഗണന വെച്ചും താമസ കാര്യ ഒാഫിസിൽ കൂടുതൽ ആളുകൾ ഒത്തുകൂടി തിരക്കുണ്ടാവുന്നത് ഒഴിവാക്കാനുമാണ് വിസ കാലാവധി നീട്ടിനൽകുന്നത്. ആഭ്യന്തര മന്ത്രാലയത്തിെൻറ വെബ്സൈറ്റ് വഴി ഒാൺലൈനായും താമസകാര്യാലയത്തിൽ നേരിെട്ടത്തിയും വിസ പുതുക്കാവുന്നതാണ്. സന്ദർശക വിസയിലുള്ളവർ നവംബർ 30ന് മുമ്പ് തിരിച്ചുപോവാൻ വഴി കണ്ടെത്തണമെന്നും ഇനി വിസ കാലാവധി നീട്ടി നൽകില്ലെന്നും ആഭ്യന്തര മന്ത്രി അനസ് അൽ സാലിഹ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.