കുവൈത്ത് സിറ്റി: കുവൈത്തിൽ വിസ തട്ടിപ്പിനിരയായ മലയാളി യുവതികൾക്ക് തുണയായത് കർഫ്യൂ സമയത്ത് അർധരാത്രി കു വൈത്ത് കെ.എം.സി.സി ഏറ്റെടുത്ത രക്ഷാ ദൗത്യം. ഗാർഹികവിസയിൽ കുവൈത്തിലെത്തിയ കൊല്ലം സ്വദേശി വിജിയും എറണാകുളം സ്വ ദേശി നിഷയും ജോലിസ്ഥലത്തെ പീഡനം മൂലമാണ് ചൊവ്വാഴ്ച രാവിലെ 11.30 ഒാടെ ഇന്ത്യൻ എംബസിയിൽ അഭയം തേടിയെത്തിയത്. എംബസിയില ുണ്ടായിരുന്ന ജീവനക്കാരുടെ ഭാഗത്തുനിന്ന് കടുത്ത അവഗണനയാണുണ്ടായതെന്ന് ഇരുവരും പറയുന്നു. തിരിച്ചുപോകാൻ ഇടമില്ലാത്തതിനാൽ ഇവർ എംബസി അങ്കണത്തിൽ തന്നെ കഴിയുകയായിരുന്നു.
വെള്ളവും ഭക്ഷണവും ഇല്ലാതെ രാത്രി വൈകുന്നതു വരെ ഇവിടെ കഴിഞ്ഞു. പ്രാഥമികകൃത്യങ്ങൾ നിർവഹിക്കാൻപോലും എംബസി സൗകര്യം അനുവദിച്ചില്ലെന്നും കുവൈത്തി സുരക്ഷ ഉദ്യോഗസ്ഥർ നൽകിയ ഭക്ഷണപ്പൊതിപോലും വാങ്ങാൻ അനുവദിച്ചില്ലെന്നും സ്ത്രീകൾ പറഞ്ഞു.
വിജി അയച്ച വാട്സ്ആപ് സന്ദേശം മാധ്യമ സുഹൃത്തുക്കൾ വഴി ലഭിച്ച കെ.എം.സി.സി സംസ്ഥാന പ്രസിഡൻറ് ഷറഫുദ്ദീൻ കണ്ണേത്ത്, വളൻറിയർമാരായ ഷാഫി കൊല്ലം, സലീം നിലമ്പൂർ എന്നിവർ രാത്രി രണ്ടുമണിക്ക് രക്ഷാദൗത്യം ഏറ്റെടുക്കുകയായിരുന്നു. കർഫ്യൂ സമയമായിട്ടും പ്രത്യേകാനുമതിയുടെ പിൻബലത്തിൽ കാറിലെത്തി യുവതികളെ കൊണ്ടുവന്ന് അഭയം നൽകി. ഹവല്ലിയിലെ ജമാൽ എന്ന ഏജൻറ് വഴിയാണ് മൂന്നു മാസം മുമ്പ് ഇവർ കുവൈത്തിലെത്തിയത്.
രണ്ട് വീടുകളിൽ പ്രയാസം നേരിട്ടതിനാൽ എങ്ങനെയെങ്കിലും തിരിച്ചുപോവാൻ തീരുമാനിക്കുകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.